Category: ഒഞ്ചിയം

Total 347 Posts

ആറുവയസ്സുകാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നാട്; വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദിന്റെ മയ്യത്ത് നിസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ

ഒഞ്ചിയം: വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദി(6)ന്റെ അപ്രതീക്ഷിത മരണം ഉള്‍ക്കൊള്ളാനാവാതെ നാട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് അവിടെ പൊതു ദര്‍ശനത്തിനു വെയ്ക്കും. ശേഷം 2.30 ഓടെ ഓര്‍ക്കാട്ടേരി ജുമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരം നടക്കും. കടുത്ത പനിയെതുടര്‍ന്ന് വടകര സി.എം

കാർത്തികപ്പള്ളി മീത്തലെ പീടികയിൽ എം.പി ശങ്കരൻ അന്തരിച്ചു

ഏറാമല: കാർത്തികപ്പള്ളി മീത്തലെ പീടികയിൽ എം.പി ശങ്കരൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. അച്ഛൻ: പരേതനായ ചാത്തു. അമ്മ : പരേതയായ കല്യാണി. ഭാര്യ: ശോഭ. മക്കൾ: രമ്യ, അരുൺ. മരുമക്കൾ: അജയൻ, ഭവ്യ. സഹോദരങ്ങൾ: നാരായണി, എം.പി ബാലൻ, എം.പി കുഞ്ഞിരാമൻ, എം.പി ദാമോദരൻ, ചന്ദ്രി.

ഗതാഗത കുരുക്കിന് പരിഹാരം; അഴിയൂര്‍-മുഴപ്പിലങ്ങാട് ബൈപാസ് യാഥാര്‍ഥ്യമാവുന്നു, ഉദ്ഘാടനം അടുത്തമാസത്തോടെ

മാഹി: ഗതാഗതക്കുരുക്കിന് ആശ്വാസമായി അഴിയൂര്‍-മുഴപ്പിലങ്ങാട് ബൈപാസ് യാഥാര്‍ഥ്യമാവുന്നു. ഇനി പൂര്‍ത്തീകരിക്കാനുള്ളത് മാഹി -അഴിയൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ പ്രവൃത്തി. 90 ശതമാനം നിര്‍മാണ പ്രവൃത്തികളും കഴിഞ്ഞതായി കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. ബൈപാസിൻ്റെ ഉദ്ഘാടനം ഫെബ്രുവരിയോടെ നടന്നേക്കും. റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ സ്ലാബുകളുടെ കോണ്‍ക്രീറ്റിങ് നടന്നു കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് എക്‌സ്പാന്‍ഷന്‍ യോജിപ്പിച്ച് ടാറിങ് ജോലി തീര്‍ക്കാനുണ്ട്. കഴിഞ്ഞ

വടക്കന്‍പാട്ട് കലാ രംഗത്തെ മികവുറ്റ സംഭാവനകള്‍; കേരള ഫോക്ക് ലോര്‍ അക്കാദമി ‘ഗുരുപൂജ ‘ അവാര്‍ഡിന് അര്‍ഹനായ ഒഞ്ചിയം പ്രഭാകരന് അഭിനന്ദനവുമായി സി.പി.എം

ഒഞ്ചിയം: കേരള ഫോക്ക് ലോര്‍ അക്കാദമി 2022 ലെ ‘ഗുരുപൂജ ‘ അവാര്‍ഡ് നല്‍കി ആദരിച്ച ഒഞ്ചിയം പ്രഭാകരന്‍ മാസ്റ്ററെ സി.പി.എം അഭിനന്ദിച്ചു. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബീനിഷ് പൊന്നാടയണിയിച്ചു. അന്‍പത് വര്‍ഷത്തിലധികമായി വടക്കന്‍പാട്ട് കലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന പ്രഭാകരന്‍ ഇപ്പോഴും കലാരംഗത്ത് സജ്ജീവ സാന്നിധ്യമാണ്. വടകര രംഗശ്രീ കലാവേദിയില്‍ ദീര്‍ഘകാലം വടക്കന്‍പാട്ട്

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തില്‍

വടകര: സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ബിനോയ് വിശ്വം എം.പി ഇന്ന് വൈകിട്ട് നാലുമണിക്ക് ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിലെത്തി അഭിവാദ്യമര്‍പ്പിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ബിനോയ് വിശ്വം കോഴിക്കോട് എത്തുന്നത്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന്‌ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

കുന്നുമ്മക്കര കുറിച്ചിക്കര ഭാഗത്ത് മയ്യഴിപ്പുഴയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കരിയാട് തെരു സ്വദേശി

ഏറാമല: കുന്നുമ്മക്കര കുറിച്ചിക്കര ഭാഗത്ത് മയ്യഴിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കരിയാട് തെരു താഴെ ചുള്ളിയന്റവിട സുനില്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയാണ് പുഴയില്‍ മൃതദേഹം കണ്ടത്. പെരിങ്ങത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ സുനില്‍ കഴിഞ്ഞ ശനിയാഴ്ച ഓട്ടോയില്‍ ഏറാമല ഭാഗത്തേക്ക് പോയതായിരുന്നു. ഇതിനിടയില്‍ കാഞ്ഞിരകടവ് പാലത്തിനടുത്ത്‌

ഒഞ്ചിയത്തെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന മാണിക്കോത്ത് കണ്ടിയില്‍ ഭാസ്‌കരന്‍ അന്തരിച്ചു

ഒഞ്ചിയം: മാണിക്കോത്ത് കണ്ടിയില്‍ ഭാസ്‌കരന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഒഞ്ചിയത്തെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും ആര്‍എംപിഐ ഒഞ്ചിയം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഗൗരി. മക്കള്‍: എം.കെ.സജീഷ്, സജില. മരുമകന്‍: രാജേഷ് (എടച്ചേരി). സഹോദരങ്ങള്‍: എം.കെ. ബാലകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍), ഓമന (പള്ളൂര്‍), തങ്കം (ചോറോട്).

പഠന പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര മേഖലയിലും തിളങ്ങി ഒഞ്ചിയം ഗവൺമെൻറ് യുപി സ്കൂൾ; വിജയികൾക്ക് അനുമോദനങ്ങളുമായി പ്രതിഭാ സംഗമം

ഒഞ്ചിയം: ഒഞ്ചിയം ഗവൺമെൻറ് യു.പി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര മേഖലയിലും കൂടുതൽ വിജയികളെ സൃഷ്ടിച്ചുകൊണ്ട് ഗവൺമെൻറ് യുപി സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വേറിട്ട മാതൃകയാവുകയാണെന്ന് പി ശ്രീജിത്ത് പറഞ്ഞു. സ്കൂളിലെ സബ്ജില്ല ശാസ്ത്ര, കായിക, പ്രവർത്തിപരിചയ, ഐടി, കരാമേളകൾ, യു എസ് എസ് പരീക്ഷകൾ

വടകര മണ്ഡലത്തിലെ കുറ്റ്യാടി ഇറിഗേഷൻ കനാലുകളുടെ പുനരുദ്ധാരണം;16 കോടി രൂപയുടെ അടിയന്തിര പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് ആയതായി കെ.കെ രമ എം.എൽ.എ

വടകര: കുറ്റ്യാടി ഇറിഗേഷൻ കനാലുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി 16കോടിരൂപയുടെ അടിയന്തിര പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് ആയതായും ഇതിനു ഭരണാനുമതി നേടിയെടുക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും കെ.കെ രമ എം.എൽ.എ. കനാലുകളുടെ അവസ്ഥ നേരിൽ കണ്ടു മനസിലാക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംഘം എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിലൂടെ കടന്നുപോകുന്ന കനാലുകൾ സന്ദർശിച്ചു. വലിയ ജലക്ഷാമം അനുഭവിക്കുന്ന സമയങ്ങളിൽ കൃഷിയിടങ്ങളിലും

ഓര്‍ക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ അറസ്റ്റില്‍

അരൂര്‍: ഓര്‍ക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍. ആത്മഹത്യ ചെയ്ത ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ ഉമ്മയുടെ സഹോദരനായ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം, മർദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോടെ തന്നെ പോലീസ് ഇയാളെ കസ്റ്റിഡിയിലെടുത്തിരുന്നു. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. മരിച്ച ഷബ്‌നയെ