ഒഞ്ചിയത്തെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന മാണിക്കോത്ത് കണ്ടിയില്‍ ഭാസ്‌കരന്‍ അന്തരിച്ചു


ഒഞ്ചിയം: മാണിക്കോത്ത് കണ്ടിയില്‍ ഭാസ്‌കരന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഒഞ്ചിയത്തെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും ആര്‍എംപിഐ ഒഞ്ചിയം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

ഭാര്യ: ഗൗരി. മക്കള്‍: എം.കെ.സജീഷ്, സജില. മരുമകന്‍: രാജേഷ് (എടച്ചേരി). സഹോദരങ്ങള്‍: എം.കെ. ബാലകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍), ഓമന (പള്ളൂര്‍), തങ്കം (ചോറോട്).