വടക്കന്‍പാട്ട് കലാ രംഗത്തെ മികവുറ്റ സംഭാവനകള്‍; കേരള ഫോക്ക് ലോര്‍ അക്കാദമി ‘ഗുരുപൂജ ‘ അവാര്‍ഡിന് അര്‍ഹനായ ഒഞ്ചിയം പ്രഭാകരന് അഭിനന്ദനവുമായി സി.പി.എം


ഒഞ്ചിയം: കേരള ഫോക്ക് ലോര്‍ അക്കാദമി 2022 ലെ ‘ഗുരുപൂജ ‘ അവാര്‍ഡ് നല്‍കി ആദരിച്ച ഒഞ്ചിയം പ്രഭാകരന്‍ മാസ്റ്ററെ സി.പി.എം അഭിനന്ദിച്ചു. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബീനിഷ് പൊന്നാടയണിയിച്ചു.

അന്‍പത് വര്‍ഷത്തിലധികമായി വടക്കന്‍പാട്ട് കലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന പ്രഭാകരന്‍ ഇപ്പോഴും കലാരംഗത്ത് സജ്ജീവ സാന്നിധ്യമാണ്. വടകര രംഗശ്രീ കലാവേദിയില്‍ ദീര്‍ഘകാലം വടക്കന്‍പാട്ട് കാലാകാരനായിരുന്നു. പഴയകാലത്ത് കോഴിക്കോട് ആകാശവാണിയിലൂടെ വടക്കന്‍പാട്ട് കലാകാരനായി തുടക്കം കുറിക്കുകയും പിന്നീട് വടക്കന്‍പാട്ടുകളും കഥകളും അടിസ്ഥാനമാക്കി നിരവധി ഓഡിയോ സിഡികള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

സി.പി.എം ഏരിയാ കമ്മറ്റി അംഗം എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി പൊയില്‍ ഗംഗാധരന്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എം സത്യചന്ദ്രന്‍, ഇ.കെ ഷീബ ലത, ഒഞ്ചിയം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി ഇ.കെ ഭാസ്‌കരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.