സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തില്‍


വടകര: സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ബിനോയ് വിശ്വം എം.പി ഇന്ന് വൈകിട്ട് നാലുമണിക്ക് ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിലെത്തി അഭിവാദ്യമര്‍പ്പിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ബിനോയ് വിശ്വം കോഴിക്കോട് എത്തുന്നത്.

സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന്‌ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത് ബിനോയ് വിശ്വമായിരുന്നു.