കാണാന്‍ കൊതിക്കുന്ന ഒട്ടനവധി ചിത്രങ്ങളുടെ പ്രദര്‍ശനം; ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം


ഒഞ്ചിയം: ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. ചോമ്പാല്‍ ദൃശ്യം ഫിലിംസൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നളെ മുതല്‍ മാര്‍ച്ച് മൂന്നുവരെ ചോമ്പാല്‍ ആത്മവിദ്യാസംഘം ഹാളിലാണ് പരിപാടി നടക്കുന്നത്.

നാളെ വൈകുന്നേരം അഞ്ചിന് മേളയുടെ ഉദ്ഘാടനം മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. മൂന്നിന് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം കെ.കെ രമ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഒമ്പതുവരെയാണ് പ്രദര്‍ശനം.

ചെയര്‍മാന്‍ വി.പി രാഘവന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പി ബാബുരാജ്, ഒ ദേവരാജന്‍, വി.പി മോഹന്‍ദാസ്, പ്രദീപ് ചോമ്പാല, കെ.കെ മനോജ്,, വി.പി പ്രകാശന്‍, സോമന്‍ മാഹി, ടി.ടി രാജന്‍, ആര്‍.കെ രാജന്‍ അനീഷ് മടപ്പള്ളി, കെ.പി വിജയന്‍ എന്നിവര്‍ സംസാരിച്ചു.