പന്ത്രണ്ടുകാരിയായ മകള്‍ക്കുനേരേ ലൈംഗികാതിക്രമം; പേരാമ്പ്രയില്‍ പിതാവ് അറസ്റ്റില്‍


പേരാമ്പ്ര: പന്ത്രണ്ടുകാരിയായ മകള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിക്ക് നേരേ രണ്ടുതവണ മുപ്പത്തേഴുകാരനായ പിതാവ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സലിങ്ങിനിടെയാണ് കുട്ടി ഇതുസംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു.

പ്രതിയെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. പിന്നീട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തു.