ബസില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് അഴിയൂരില്‍ പിടിയില്‍


വടകര: ബസില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് വടകര എക്‌സൈസിന്റെ പിടിയില്‍. തിരൂരങ്ങാടി കണ്ണാടിപ്പടിയിലെ ഇ.കെ സല്‍മാനാണ്(29) പിടിയിലായത്.

ഇയാളില്‍ നിന്നും 12 ലിറ്റര്‍ മദ്യം എക്‌സൈസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസിലാണ് ഇയാള്‍ മദ്യം കടത്താന്‍ ശ്രമിച്ചത്‌. ഇലക്ഷനോട് അനുബന്ധിച്ച് സ്‌ട്രൈക്കിങ് ഫോഴ്‌സ് ഡ്യൂട്ടിക്കിടെ അഴിയൂരില്‍ വച്ച് നടത്തി വാഹനപരിശോധനക്കിടെയാണ്‌ ഇയാള്‍ പിടിയിലാവുന്നത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്‌ രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷംസുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിജു എന്നിവര്‍ പങ്കെടുത്തു.