വീണ്ടും കൊവിഡ് ? ജാഗ്രത വേണമെന്ന് ഐ.എം.എ, ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കാനും നിര്‍ദ്ദേശം


കൊച്ചി: കൊവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നതായി ഐ.എം.എ. കൊച്ചി ഐ.എം.എയുടെ ആഭിമിഖ്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ദ ഡോക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍.

എപ്രില്‍ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. എന്നാല്‍ ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേ സമയം കോവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി. ഒപ്പം മഴക്കാലം മുന്‍നിര്‍ത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

2019ല്‍ 2021വരെയുള്ള വര്‍ഷം ആഗോളതലത്തില്‍ വ്യാപിച്ച കൊവിഡ് 19 ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തിന്റെ കുറവുണ്ടാക്കിയെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ലാന്‍ലെറ്റ് ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.