കെ.കെ ശൈലജ ടീച്ചർക്ക് സ്വീകരണവും വൈക്കിലശ്ശേരി മേഖലാ റാലിയും ഏപ്രില്‍ 23ന്


വൈക്കിലശ്ശേരി തെരു: വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചർക്ക് സ്വീകരണവും 12 ബൂത്തുകൾ ഉൾക്കൊള്ളുന്ന വൈക്കിലശ്ശേരി മേഖലാ റാലിയും ഏപ്രിൽ 23ന് ചൊവ്വാഴ്ച്ച വൈക്കിലശ്ശേരി തെരുവിൽ നടക്കും. മേഖലാ റാലി ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്യും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടകകക്ഷി നേതാക്കൾ പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണയോഗം ആർ.ജെ. ഡി വടകര മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി മേഖലാ ചെയർമാൻ കെ.എം. നാരായണൻ അധ്യക്ഷത വഹിച്ചു.

ടി.എം രാജൻ, എ.പി വിജയൻ, മനോജ് എന്നിവർ പ്രസംഗിച്ചു. ചന്ദ്രൻ കെ.ടി.കെ (ചെയർമാൻ), എം.അശോകൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.