Tag: Congress

Total 65 Posts

എംബിബിഎസ് കരസ്ഥമാക്കിയ കുറ്റ്യാടിയിലെ കൃഷ്‌ണേന്ദുവിന് കോണ്‍ഗ്രസിന്റെ ആദരവ്‌

കുറ്റ്യാടി: കർണ്ണാടകയിലെ മാണ്ട്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കിയ കൃഷ്ണേന്ദുവിനെ എൻപത്തിഒന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. ബൂത്ത് പ്രസിഡന്റ് റാഫി കോമത്ത് അധ്യക്ഷത വഹിച്ചു. ചാരുമ്മൽ കുഞ്ഞബ്ദുല്ല, ചാരുമ്മൽമുനീർ സാജിർ കൊല്ലാണ്ടി എന്നിവർ പ്രസംഗിച്ചു. കെ.പി സുരേഷ് മാസ്റ്ററുടേയും ദീപാ സുരേഷിൻ്റെയും മകളാണ്

വടകരയിൽ ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാവ്; പാർട്ടിയിലെ നീതി നിഷേധത്തിനും വർഗീയ നിലപാടിനുമെതിരായ പ്രതിഷേധമെന്ന് വിശദീകരണം

വടകര: വടകര ലോക്‌സഭാ മണ്ഡലം യു.എഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ കോൺഗ്രസ്‌ നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം നാമനിര്‍ദ്ദേശ പത്രിക നല്‍കി. പാര്‍ട്ടിയിലെ അന്യായമായ നീതി നിഷേധത്തിനെതിരെയും വര്‍ഗീയ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്ന ചെയ്യുന്ന കോഴിക്കോട്ടെ ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകള്‍ക്കും എതിരെയാണ് താന്‍ പത്രിക സമര്‍പ്പിച്ചതെന്ന് അബ്ദുള്‍ റഹീം വടകര ഡോട്

‘സമൂഹത്തോട് പ്രതിബദ്ധതയുമുള്ള പൗരന്മാർ കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കണം’; മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര: ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും, പാർലമെന്ററി നടപടി ക്രമങ്ങൾ അട്ടിമറിച്ചും, രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം മുച്ചൂടും തകർത്തിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് നേതാവും, സാമൂഹ്യ പ്രവർത്തകനും ആയിരുന്ന പി.രാഘവൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. മോദിയുടെ കീഴിൽ നിയമ നിർമ്മാതാക്കളും,

പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ് അഴിയൂർ മണ്ഡലം കമ്മിറ്റി

അഴിയൂര്‍: അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. രാഘവന്‍ മാസ്റ്ററുടെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ഐ മൂസ അധ്യക്ഷത വഹിച്ചു. പി.രാഘവന്‍ മാസ്റ്റര്‍ അവാര്‍ഡ് കല്‍പറ്റ നാരായണന് നല്‍കി. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനിൽകുമാർ സ്വാഗതം

വയസ് എണ്‍പതാണേലും സ്‌ട്രോങ്ങാണ്! വടകരയിലെ പത്മശ്രീ മീനാക്ഷി ഗുരുക്കളോട് ‘അങ്കത്തട്ടില്‍ പൊരുതി’ ഷാഫി പറമ്പില്‍

വടകര: പത്മശ്രീ മീനാക്ഷി ഗുരുക്കളെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍. എം.എല്‍.എ കെ.കെ രമക്കൊപ്പം ജനതാറോഡിലെ കടത്തനാട് കളരിയിലെത്തിയാണ് ഷാഫി ഗുരുക്കളെ സന്ദര്‍ശിച്ചത്. വിശേഷങ്ങള്‍ പറഞ്ഞശേഷം ഗുരുക്കള്‍ക്കൊപ്പം വാളും പരിചയുമെടുത്ത് ചുവടുകള്‍ വെക്കുകയും ചെയ്തു. ശേഷം കളരിയിലുണ്ടായിരുന്നു മറ്റുള്ളവരോട് വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്ത ശേഷമാണ് കളരിയില്‍ നിന്നും മടങ്ങിയത്. കഴിഞ്ഞ

‘ഷാഫി പറമ്പിലിനെ വിജയിപ്പിക്കുക’; അഴിയൂര്‍, പുറമേരി പഞ്ചായത്തുകളില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറന്നു

വടകര: ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രപ്രചാരണത്തിന്റെ ഭാഗമായി അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് – ആര്‍എംപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും, അഴിയൂര്‍, പുറമേരി പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ‘കേന്ദ്രത്തില്‍ നരേന്ദ്രമോദിയാണെങ്കില്‍ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യമാണെന്ന്’ പാറക്കല്‍ അബ്ദുള്ള പറഞ്ഞു. ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി

പ്രശസ്ത തെരുവ് നാടക നടൻ പ്രതീഷ് കോട്ടപ്പള്ളിക്ക് കുറ്റ്യാടിയിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം

കുറ്റ്യാടി: ആനുകാലിക സംഭവങ്ങൾ ഒട്ടും തനിമ ചോരാതെ പ്രതിഷേധത്തിൻ്റെയും മുന്നറിയിപ്പിൻ്റെയും തീപ്പാറും വാക്കുകളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ യുവ തെരുവ് നാടക നടൻ പ്രതീഷ് കോട്ടപ്പള്ളിക്ക് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്‌. കണ്ണൂരിൽ കൊല ചെയ്യപ്പെട്ട ഷുഹൈബിന് ജീവൻ നൽകി അറുനൂറിലധികം വേദികളിൽ അവതരിപ്പിച്ച “വാളല്ല എൻ്റെ സമരായുധം”

ഓര്‍മകളില്‍ പ്രിയനേതാവ്‌; കോണ്‍ഗ്രസ് നേതാവ്‌ കുറ്റ്യാടി നടുപ്പൊയിൽ ചിക്കിണിയെ അനുസ്മരിച്ചു

കുറ്റ്യാടി: കോൺഗ്രസ് നേതാവും നടുപ്പൊയിൽ പ്രദേശത്തെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന നടുപ്പൊയിൽ ചിക്കിണിയുടെ ചരമവാർഷികം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.ജെ സജീവ് കുമാർ, പി.പി

മൂന്ന് വയസിനുള്ളില്‍ മൂന്ന് ലോക റെക്കോർഡുകൾ; കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിന് അനുമോദനം

കുറ്റ്യാടി: മൂന്ന് വയസിനുള്ളില്‍ മൂന്ന് ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിനെ ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. 15 മിനിറ്റിനുള്ളിൽ 500ൽപരം വ്യത്യസ്ഥ ചോദ്യങ്ങൾക്ക് ഉത്തരം നൽകികൊണ്ടാണ് ഷാരോണ്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്‌. കമ്മിറ്റിയുടെ ഉപഹാരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് നൽകി. India book of

കോൺഗ്രസ് ബൂത്ത് തല ശില്പശാലക്ക് കുറ്റ്യാടിയില്‍ തുടക്കമായി

കുറ്റ്യാടി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ബൂത്ത് തല ശില്പശാലക്ക് തുടക്കമായി. കുറ്റ്യാടി ബ്ലോക്ക് തല ശിൽപ്പശാല വടയം സൗത്ത് എൽപി സ്കൂളിൽ എ.ഐ.സി.സി അംഗം വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ, കെ.ടി ജെയിംസ്, പ്രമോദ് കക്കട്ടിൽ, കാവിൽ രാധാകൃഷ്ണൻ, ഇ.വി രാമചന്ദ്രൻ,