മൂന്ന് വയസിനുള്ളില്‍ മൂന്ന് ലോക റെക്കോർഡുകൾ; കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിന് അനുമോദനം


കുറ്റ്യാടി: മൂന്ന് വയസിനുള്ളില്‍ മൂന്ന് ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിനെ ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. 15 മിനിറ്റിനുള്ളിൽ 500ൽപരം വ്യത്യസ്ഥ ചോദ്യങ്ങൾക്ക് ഉത്തരം നൽകികൊണ്ടാണ് ഷാരോണ്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്‌.

കമ്മിറ്റിയുടെ ഉപഹാരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് നൽകി. India book of records, World wide book of records, kalam‘s world records എന്നീ മൂന്ന് റെക്കാർഡുകളാണ് ഈ കൊച്ചുമിടുക്കൻ കരസ്ഥമാക്കിയത്. കൊല്ലോറ്റ കെ രാജീവിൻ്റെയും വർഷയുടേയും മകനാണ്.

വാർഡ് പ്രസിഡന്റ്‌ ഇ.എം അസ്ഹർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് നിർവ്വാഹക സമിതിയംഗം സി.എച്ച് മൊയ്തു ഷാളണിയിച്ചു. വാർഡ് മെമ്പർ എ.ടി ഗീത, തെക്കാൾ നൗഷാദ്, പി.പി ദിനേശൻ, പറമ്പത്ത് കുഞ്ഞിരാമൻ നായർ, അവുക്കൻ ചാലിൽ അമ്മത് എന്നിവർ സംസാരിച്ചു.