ഓര്‍മകളില്‍ പ്രിയനേതാവ്‌; കോണ്‍ഗ്രസ് നേതാവ്‌ കുറ്റ്യാടി നടുപ്പൊയിൽ ചിക്കിണിയെ അനുസ്മരിച്ചു


കുറ്റ്യാടി: കോൺഗ്രസ് നേതാവും നടുപ്പൊയിൽ പ്രദേശത്തെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന നടുപ്പൊയിൽ ചിക്കിണിയുടെ ചരമവാർഷികം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.ജെ സജീവ് കുമാർ, പി.പി ദിനേശൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, എൻ.പി ദിനേശൻ, എൻ.സി കുമാരൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, ടി.അശോകൻ, വി.പി അലി, കെ.രാജൻ, കെ.കെ ദിനേശൻ, പി.ശ്രീധരൻ, കെ.ടി ബാബു, പി.ബാബു തുടങ്ങിയവർ സംസാരിച്ചു.