പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ് അഴിയൂർ മണ്ഡലം കമ്മിറ്റി


അഴിയൂര്‍: അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. രാഘവന്‍ മാസ്റ്ററുടെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അഡ്വ.ഐ മൂസ അധ്യക്ഷത വഹിച്ചു. പി.രാഘവന്‍ മാസ്റ്റര്‍ അവാര്‍ഡ് കല്‍പറ്റ നാരായണന് നല്‍കി. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അനിൽകുമാർ സ്വാഗതം പറഞ്ഞു. എം.നാരായണൻ, സുനിൽ മടപ്പള്ളി, ശശിധരൻ കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, കെ പി കരുണൻ, അച്യുതൻ പുതിയേടത്ത്, പുറന്തോടത്ത് സുകുമാരൻ, സി.കെ വിശ്വനാഥൻ, കെ അനിൽകുമാർ, പി ബാബുരാജ്, ടി.സി രാമചന്ദ്രൻ, ഇ കമല, ആരതി കൃഷ്ണ, മാമ്പള്ളി ബാലകൃഷ്ണൻ, പി.വി ദാസൻ, കെ.പി രവീന്ദ്രൻ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.