കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനായി; ഏപ്രില്‍ 15ന് എം.എ ബേബി വടകര ക്രാഷ് മുക്കില്‍


വടകര: വടകര പാർലമെന്റ്‌ മണ്ഡലം ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനു വേണ്ടി ക്രാഷ് മുക്കില്‍ നടത്തുന്ന എം.എ ബേബിയുടെ പൊതുയോഗ പരിപാടിയുടെ സ്വാഗത സംഘം രൂപികരിച്ചു.

ആർജെഡി നേതാവ് പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആർ സത്യനാഥ്, ശ്രീജേഷ് നാഗപ്പള്ളി ടി എം രാജൻ,സൗമ്യ എന്നിവർ സംസാരിച്ചു. യോഗത്തിൽ എൻ നിധിൻ സ്വാഗതവും കെ.യും നാരായണൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

പൊതുപര്യടനങ്ങള്‍ ആവേശത്തോടെ മുന്നേറുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ പ്രമുഖ നേതാക്കളാണ് എല്‍.എഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലങ്ങളില്‍ എത്തുന്നത്. ഏപ്രില്‍ 20നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിത്തുന്നത്‌. രാവിലെ 11മണിക്ക് പുറമേരിയിലും വൈകുന്നേരം 4മണിക്ക് കൊയിലാണ്ടിയിലും, വൈകുന്നേരം 6മണിക്ക് പാനൂരിലും പര്യടനം നടത്തും.