വടകര ടീച്ചര്‍ക്കൊപ്പം; ജോണ്‍ ബ്രിട്ടാസ് എം.പി നയിക്കുന്ന വികസന സംവാദം നാളെ


വടകര: വടകര പാര്‍ലമെന്റ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ വികസന സംവാദം സംഘടിപ്പിക്കുന്നു. ജോണ്‍ ബ്രിട്ടാസ് എം.പിയാണ് സംവാദം നയിക്കുന്നത്.

എപ്രില്‍ 14ന് വൈകുന്നേരം 4മണിക്ക് വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിലാണ് പരിപാടി. സംവാദത്തില്‍ ജില്ലാ ബ്ലോക്ക് മുന്‍സിപ്പല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും, വാണിജ്യ വ്യവസായ സഹകരണ രംഗത്തെ പ്രമുഖരും പങ്കെടുക്കും.