ജനങ്ങള്‍ ശൈലജ ടീച്ചര്‍ക്കൊപ്പം തന്നെ, വടകര എല്‍.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി ന്യൂസ് P-MARQ അഭിപ്രായ സര്‍വ്വേ


വടകര: വടകര എല്‍.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി ന്യൂസ് P-MARQ അഭിപ്രായ സര്‍വ്വേ. കെ.കെ ശൈലജ 44%, ഷാഫി പറമ്പില്‍ 41%, പ്രഫുല്‍ കൃഷ്ണ 14% എന്നിങ്ങനെയാണ് സര്‍വ്വേ ഫലം.

തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ലീഗ് വന്‍ വിജയം നേടും, ആലത്തൂര്‍ രമ്യ ഹരിദാസും, ഇടുക്കി ഡീന്‍ കുര്യാക്കോസും, കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും നിലനിര്‍ത്തുമെന്നും സര്‍വ്വേ പറയുന്നു.

ഇത്തവണ വടകര എല്‍ഡിഎഫ് പിടിച്ചെടുക്കുംപോലെ ആലപ്പുഴ യുഡിഎഫും തിരിച്ചുപിടിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്.

അഭിപ്രായ സര്‍വേ പ്രവചനം

വടകര

കെ.കെ. ഷൈലജ (LDF) – 44%
ഷാഫി പറമ്പിൽ (UDF) – 41%
പ്രഫുൽ കൃഷ്ണ (NDA) – 14%

കൊല്ലം

എൻ.കെ. പ്രേമചന്ദ്രൻ (UDF) – 47%
എൻ. മുകേഷ് (LDF) – 36%
ജി. കൃഷ്ണകുമാർ (NDA)

ആലപ്പുഴ

കെ.സി. വേണു​ഗോപാൽ (UDF) – 44%
എ.എം. ആരിഫ് (LDF) – 38%
ശോഭാ സുരേന്ദ്രൻ (NDA)

പത്തനംതിട്ട

ആന്റോ ആന്റണി (UDF) – 37%
തോമസ് ഐസക് (LDF) – 33%
അനിൽ ആന്റണി (NDA) – 26%

ആലത്തൂർ

രമ്യ ഹരിദാസ് (UDF) – 44%
കെ. രാധാകൃഷ്ണൻ (LDF) – 41%
ടി.എൻ. സരസു (NDA) – 13%

മലപ്പുറം

ഇ.ടി. മുഹമ്മദ് ബഷീർ (UDF)-54%
വി. വസീഫ് (LDF) – 33%
ഡോ. അബ്ദുൾ സലാം (NDA) – 10%

ഇടുക്കി

ഡീൻ കുര്യാക്കോസ് (UDF) – 44%
ജോയ്സ് ജോർജ് (LDF) – 36%
സം​ഗീത വിശ്വനാഥൻ (NDA) – 14%