വടകരയില്‍ പോരാട്ടം കനക്കും; കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വേ ഫലം


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ വിജയിക്കുമെന്ന് പ്രവചിച്ച് മാതൃഭൂമിയുടെ രണ്ടാം ഘട്ട സര്‍വ്വെ ഫലവും. 44 ശതമാനം ആളുകളും കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് 41 ശതമാനം ആളുകളുടെ പിന്തുണയാണ് ഉള്ളതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. മാതൃഭൂമിയുടെ ആദ്യഘട്ട സര്‍വ്വേ ഫലത്തിനേക്കാള്‍ ഷാഫി പറമ്പിലും കെ.കെ ശൈലജ ടീച്ചറും തമ്മിലുളള പോരാട്ടം മുറുകുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കഴിഞ്ഞ സര്‍വ്വേ ഫലത്തില്‍ ഇരുവരും തമ്മില്‍ 6 ശതമാനം വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇത് ചുരുങ്ങി 3 ശതമാനമായെന്നും പോരാട്ടം കനക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ ഫലം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ അനുകൂലിച്ചത് 14 ശതമാനം ആളുകള്‍ മാത്രമാണ്.

ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ചുവെന്നാണ് സര്‍വ്വേകളിലൂടെ തെളിയുന്നത്.