Tag: vatakara

Total 249 Posts

നാട്ടിലിറങ്ങാന്‍ ഒരു മണിക്കൂറിന്റെ ദൂരം; മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് തിരിച്ച വടകര സ്വദേശി വിമാനത്തില്‍ മരിച്ചു

വടകര: മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് തിരിച്ച വടകര സ്വദേശി വിമാനത്തില്‍ മരിച്ചു. സഹകരണ ആശുപത്രിക്ക് സമീപം ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ സദാനന്ദന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. വിമാനം ലാന്റ് ചെയ്യാന്‍ ഒരുമണിക്കൂര്‍ ശേഷിക്കെ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം ലാന്റ് ചെയ്തതിനുശേഷം പരിശോധന നടത്തിയ മെഡിക്കല്‍ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്

കെ.കെ.ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചാരണം; ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

വടകര: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ വ്യാജ പ്രചാരണത്തിൽ കേസെടുത്ത് പോലീസ്. ന്യൂ മാഹി സ്വദേശിയും ലീഗ് പ്രാദേശിക നേതാവുമായ അസ്ലമിനെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമാണ് അസ്ലം.ടി.എച്ച്. മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അസ്ലം വ്യാജപ്രചരണം നടത്തിയതായി കണ്ടെത്തിയത്.

വടകര ചില്ലിവയൽ കാവിൽ റോഡിൽ കണ്ടിപ്പൊയിൽ സത്യനാഥൻ അന്തരിച്ചു

വടകര: വടകര ചില്ലിവയൽ കാവിൽ റോഡ് മാനസ ഹൗസിൽ കണ്ടിപ്പൊയിൽ കെ.പി.സത്യനാഥൻ അന്തരിച്ചു. 57 വയസ്സായിരുന്നു. ഭാര്യ: ഷീന. മക്കൾ: ശ്രേയ, ശ്വേത. സഹോദരങ്ങൾ: വിശ്വനാഥൻ, സഞ്ജീവ്, സവിത, ധനരാജ്.

വടകരയില്‍ പോരാട്ടം കനക്കും; കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വേ ഫലം

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ വിജയിക്കുമെന്ന് പ്രവചിച്ച് മാതൃഭൂമിയുടെ രണ്ടാം ഘട്ട സര്‍വ്വെ ഫലവും. 44 ശതമാനം ആളുകളും കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് 41 ശതമാനം ആളുകളുടെ പിന്തുണയാണ് ഉള്ളതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. മാതൃഭൂമിയുടെ ആദ്യഘട്ട സര്‍വ്വേ ഫലത്തിനേക്കാള്‍

2024 ല്‍ വടകര മണ്ഡലം എല്‍ഡിഎഫിനോ യുഡിഎഫിനോ? 24 സര്‍വ്വേ പറയുന്നത് ഇങ്ങനെ

വടകര: 2024 ല്‍ വടകര മണ്ഡലം എല്‍ഡിഎഫിനോ യുഡിഎഫിനോ? 24 ന്റെ സർവ്വേ ഫലം നോക്കാം .. വടകര എം.പി കെ.മുരളീധരന് ശരാശരി മാർക്ക് മാത്രമാണ് വടകരക്കാർ നൽകിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നതിലുപരി വടകരയിൽ വൻ ഭൂരിപക്ഷത്തോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ വ്യക്തി കൂടിയാണ്. മുരളീധരൻ. 2019 ൽ പി.ജയരാജനെതിരെ 84,663 വോട്ടിന്റെ

പയ്യോളിയില്‍ സ്‌ക്കൂട്ടര്‍ യാത്രികന്‍ അപസ്മാരത്തെ തുടര്‍ന്ന് മരിച്ചു; ജീവൻ നഷ്ടമായത് വടകര ചോറോട് സ്വദേശിയ്ക്ക്

വടകര: പയ്യോളിയില്‍ സ്‌ക്കൂട്ടര്‍ യാത്രികന്‍ അപസ്മാരത്തെ തുടര്‍ന്ന് മരിച്ചു. വടകര ചോറോട് ഈസ്റ്റ് വടക്കെ മണിയറത്ത് എം.കെ സുരേന്ദ്രന്റെ മകന്‍ എം.സോബിന്‍ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ അയനിക്കാട് പള്ളിക്ക് സമീപത്താണ് സംഭവം.വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു സോബിനും സുഹൃത്തും. പള്ളിക്ക് സമീപം ചെയ്തതോടെ സോബിന് തലകറക്കം അനുഭവപ്പെടുകയും താഴേക്ക് വീഴുകയും ആയിരുന്നു.വീഴ്ചയുടെ ആഘാതത്തിൽ

ജല ബജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക്; വടകരയിൽ ആവിത്തോട് സംരക്ഷണത്തിനായ് നീർച്ചാൽ നടത്തം

വടകര: ജലബജറ്റ് തയ്യാറാക്കിയ ആദ്യ നഗരസഭയാണ് വടകര നഗരസഭ.  നീർത്തട അടിസ്ഥാനത്തിൽ ആണ് ജല ബജറ്റിൽ കണ്ടെത്തിയ പദ്ധതികളുടെ നിർവഹണം നടത്തുക. ഇതിനു വേണ്ടി നഗരസഭയുടെ നിലവിലുള്ള നീർത്തട മാസ്റ്റർ പ്ലാൻ അപ്ഡേഷൻ ചെയ്ത്  നീർച്ചാലുകൾ ഉൾപ്പെടുന്ന സമഗ്ര വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പ്രവർത്തനത്തിന്റെ  തുടക്കം എന്ന നിലയിൽ  നഗരസഭയിലെ വാർഡ് 1, 47 വാർഡുകളിൽ കൂടി ഒഴുകി കടലിലേക്ക് എത്തുന്ന ആവിത്തോട്

അഞ്ചുനാൾ പിന്നിട്ട് വടകര ജില്ലാ ആശുപത്രിക്ക് മുന്നിലെ സമരം; ആവശ്യം പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെ

വടകര: ഗവൺമെൻറ് ജില്ലാ ആശുപത്രിക്ക് മുന്നിൽ എച്ച്.എം.സി ജീവനക്കാർ നടത്തുന്ന റിലീസ് സത്യാഗ്രഹം സമരം അഞ്ചു ദിവസം പിന്നിട്ടു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക ആശുപത്രി അധികൃതരുടെ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ശനിയാഴ്ച സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം സുനിൽ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഈ കുഞ്ഞിരാമൻ അധ്യക്ഷനായി ജിനീഷ്,

ഭിന്നശേഷിക്കാർക്ക് നഗരസഭയുടെ കൈത്താങ്ങ്; വടകരയിൽ മുച്ചക്രവാഹന വിതരണം ചെയ്തു

വടകര: നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തെ പ്രോജെക്ടിൽ സ്പിൽ ഓവർ പ്രൊജക്റ്റായ ഭിന്ന ശേഷിക്കാർക്കുള്ള മുച്ചക്ര വാഹനത്തിന്റെ വിതരണം നിർവ്വഹിച്ചു. ഗുണ്ഭോക്താക്കൾക്കു വാഹനം നൽകി കൊണ്ട് പരിപാടി മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ഓഫീസ് പരിസരത്ത് വച്ച് നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.

ലോകനാർകാവിൽ വടംവലി മത്സരം; മത്സരിക്കാൻ താല്പര്യമുണ്ടോ? വിശദവിവരങ്ങൾ അറിയാം

വടകര: ലോകനാർക്കാവ് ലിബർട്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴാം തീയതി ശനിയാഴ്ച വൈകീട്ട് ഏഴിന് ലോകനാർക്കാവിൽ ആണ് മത്സരം നടക്കുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷന്റെ നിയന്ത്രണത്തിലാണ്