Tag: k k shylaja

Total 6 Posts

ശൈലജ ടീച്ചര്‍ക്കെതിരായ കോവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല, രാഷ്ട്രീയം, ഇപ്പോഴത്തെ സൈബർ ആക്രമണം അംഗീകരിക്കാനാവാത്തത്; കെ.കെ രമ എംഎല്‍എ

വടകര: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എം.എല്‍.എ. ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും, വാര്‍ത്താ സമ്മേളനത്തില്‍ ശൈലജ പറഞ്ഞതിനെ മുഖവിലക്കെടുത്താണ്‌ പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു. മുഖമില്ലാത്ത ആളുകള്‍ വഴി ലൈംഗിക ചുവയോടെയുള്ള അധിക്ഷേപങ്ങള്‍ ആദ്യത്തെ അനുഭവം അല്ല, സ്ത്രീകള്‍ക്കെതിരായ അശ്ശീല പ്രചാരണം

വ്യക്തിഹത്യക്കെതിരെ ജനകീയ പ്രതിരോധം തീർത്ത് കെ.കെ.ശൈലജ ടീച്ചർ; കുറ്റ്യാടി മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശംതീർത്ത് വലിയജനക്കൂട്ടം

വടകര: എൽ.ഡി.എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ.ശൈലജ ടീച്ചർക്ക് കുറ്റ്യാടി മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലഭിച്ചത് ആവേശകരമായ സ്വീകരണം. ഇന്ന് ഉച്ചക്ക് 3 മണിക്ക് തിരുവള്ളൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ വലിയ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയത്. വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും ജനങ്ങൾ തള്ളി കളയുമെന്നും ഇടതു

വടകരയില്‍ പോരാട്ടം കനക്കും; കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വേ ഫലം

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ വിജയിക്കുമെന്ന് പ്രവചിച്ച് മാതൃഭൂമിയുടെ രണ്ടാം ഘട്ട സര്‍വ്വെ ഫലവും. 44 ശതമാനം ആളുകളും കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് 41 ശതമാനം ആളുകളുടെ പിന്തുണയാണ് ഉള്ളതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. മാതൃഭൂമിയുടെ ആദ്യഘട്ട സര്‍വ്വേ ഫലത്തിനേക്കാള്‍

പോരാട്ടം എംഎൽഎമാർ തമ്മിലല്ല, ആശയങ്ങൾ തമ്മിൽ; വടകര ഇത്തവണയും യുഡിഎഫിനൊപ്പമെന്ന് ഷാഫി പറമ്പിൽ

വടകര: വടകരയിലെ ജനത ഇത്തവണയും യുഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. രണ്ട് എൽഎൽഎമാർ തമ്മിലല്ല, രണ്ട് ആശയങ്ങൾ തമ്മിലാണ് വടകരയിൽ മത്സരം. വടകരയിലേക്കെത്തിയ തനിക്ക് നൽകിയ ഉജ്ജ്വലമായ സ്വീകരണം ഹൃദയത്തില്‍ തട്ടുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾ തന്നോട് പറഞ്ഞത് വടകരയിൽ പോയി ജയിച്ച് വരാനാണ്. ആ വാക്ക് വടകരയലെ

പാലക്കാടല്ല, മട്ടന്നൂരിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേത്; വടകരയിൽ വിജയ പ്രതീക്ഷയുമായി കെ കെ ശെെലജ കൂത്തുപറമ്പിൽ

വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുക മട്ടന്നൂരിലായിരിക്കുമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പ്രതികരിച്ചു. പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുക രണ്ട് വർഷത്തിന് ശേഷമായിരിക്കും. സ്ഥാനാർത്ഥി ആരായാലും തനിക്ക് പ്രശ്നമില്ല. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേതാണെന്നും അവർ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ പര്യടനത്തിനിടെ സിറ്റിങ് എംപി തൃശൂരിലേക്ക് മാറിയതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു

‘പ്രവാസലോകത്തെ പ്രിയസഹോദരങ്ങളോട് ഒരു വാക്ക്’; അഭ്യർത്ഥനയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

വടകര: വടകര നിവാസികളായ പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളോട് ഒരു വാക്ക് പറയാനുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാ​ഗമായാണ് ഷാഫി പറമ്പിൽ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രവാസികളോട് സംവദിച്ചത്. വടകരയിലേക്ക് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. വടകരയിലെ പ്രവാസികളുടെ കുടുംബാം​ഗങ്ങളേയും ഉറ്റ സുഹൃത്തുക്കളേയുമൊക്കെ താൻ നേരിൽ കാണുമെന്ന് ഷാഫി പറമ്പിൽ പറയുന്നു. ഞാനാണ് വടകരയിലെ