പദ്ധതി വിഹിതം വെട്ടിക്കുറക്കല്‍, ക്ഷേമ പെന്‍ഷന്‍ കാലതാമസം; വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് വില്ല്യാപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ നടത്തി കോണ്‍ഗ്രസ്സ്


വില്ല്യാപ്പള്ളി: പദ്ധതി വിഹിതം വെട്ടിക്കുറക്കല്‍, ക്ഷേമ പെന്‍ഷന്‍ കാലതാമസം, അമിത നികുതിവര്‍ദ്ധന തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ സംഘടിപ്പിച്ചു. കേരളത്തിലെ ജനങ്ങള്‍ വിലക്കയറ്റവും അമിത നികുതിഭാരവും കൊണ്ട് തീരാദുരിതമനുഭവിക്കുമ്പോള്‍, സ്വന്തം മകളെ മാസപ്പടിക്കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള തിടുക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി മെമ്പര്‍ അഡ്വ. ഐ മൂസ്സ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയത് പെന്‍ഷന്‍ മുടങ്ങാതിരിക്കാനെന്ന ധനമന്ത്രിയുടെ വാക്കുകള്‍, 6 മാസമായി ക്ഷേമപെന്‍ഷന്‍ മുടങ്ങിക്കിടക്കുന്ന പാവപ്പെട്ടവര്‍ ഹൃദയവേദനയോടെ സഹിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് സി.പി ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം ടി ഭാസ്‌കരന്‍, വി.ചന്ദ്രന്‍, എന്‍ ശങ്കരന്‍, എം.പി വിദ്യാധരന്‍, ബി സത്യനാഥന്‍, എന്‍.ബി പ്രകാശ് കുമാര്‍, ശാലിനി കെ.വി, ദിനേശ് ബാബു കൂട്ടങ്ങാരം, പടിയുള്ളതില്‍ സുരേഷ്, വി.കെ ബാലന്‍, സുനിത ടി.കെ, വി പ്രദീപ് കുമാര്‍, ബാബു പാറേമ്മല്‍, രഞ്ജിത്ത് കുമാര്‍ വി.കെ, ഹരിദാസ് വി.പി, സ്വപ്ന ജയന്‍, എ.പി പ്രഭാകരന്‍, അമീര്‍ കെ.കെ, വി.കെ പ്രകാശന്‍, രാജീവന്‍ കോളോറ, ഷാനിഷ് കുമാര്‍ കെ.എം, രജീഷ് പുതുക്കുടി, സുധീഷ് കെ.എം എന്നിവര്‍ സംസാരിച്ചു.