ഓര്‍മകളില്‍ പ്രിയ നേതാവ്‌; വടകരയില്‍ കോണ്‍ഗ്രസ് നേതാവ് പുനത്തിൽ നാരായണൻ അടിയോടിയുടെ അനുസ്മരണ സമ്മേളനം


വടകര: തിരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ചു ജനാധിപത്യത്തെ അട്ടിമറിക്കുവാൻ മോദിയും, കൂട്ടരും ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരുക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ: ഐ.മൂസ. കോണ്‍ഗ്രസ് നേതാവ് പുനത്തിൽ നാരായണൻ അടിയോടിയുടെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹകരണ രംഗത്തെ ഏറ്റവും മികച്ച സഹകാരിക്ക് സംസ്ഥാന തലത്തിൽ പുനത്തിൽ നാരായണൻ അടിയോടിയുടെ സ്മരണക്കായി 10001 രൂപ ക്യാഷ്‌ അവാർഡ് നൽകാൻ അനുസ്മരണ സമിതി തീരുമാനിച്ചു.

വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, പി.അശോകൻ, അജിത് പ്രസാദ് കുയ്യാലിൽ, കുയിമ്പിൽ കുഞ്ഞബ്ദുള്ള ഹാജി, സിഷിത കോവിലകം, രജീഷ് പുതുക്കുടി, ഹരിദാസ് വി.പി എന്നിവർ സംസാരിച്ചു.