ഓംബുഡ്സ്മാൻ സിറ്റിംഗ് മെയ് 14ന് വടകരയിൽ


വടകര: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ ജിഎസ് ഓംബുഡ്സ്മാൻ വി പി സുകുമാരൻ വടകര ബ്ലോക്ക് പഞ്ചായത്ത് ആപ്പീസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നു. മെയ് 14 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ പൊതുജനങ്ങൾക്കും തൊഴിലുറപ്പു തൊഴിലാളികൾക്കും പരാതികൾ നേരിട്ട് നൽകാം.