ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു


സലാല: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ ഇരിട്ടി സ്വദേശി സലാലയിൽ അന്തരിച്ചു. ഇരിട്ടി ഇരിക്കൂർ സ്വദേശി വയൽപാത്ത് വീട്ടിൽ കെ വി അസ്ലം ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണപ്പെട്ടു.

ഏതാണ്ട് രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. നേരത്തെ സൊഹാർ, മസ്‌യൂന, ദുഖം ഭാഗങ്ങളിൽ ഉണ്ടായിരുന്നു. മ്യതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.