Tag: Dharna

Total 9 Posts

പദ്ധതി വിഹിതം വെട്ടിക്കുറക്കല്‍, ക്ഷേമ പെന്‍ഷന്‍ കാലതാമസം; വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് വില്ല്യാപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ നടത്തി കോണ്‍ഗ്രസ്സ്

വില്ല്യാപ്പള്ളി: പദ്ധതി വിഹിതം വെട്ടിക്കുറക്കല്‍, ക്ഷേമ പെന്‍ഷന്‍ കാലതാമസം, അമിത നികുതിവര്‍ദ്ധന തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ സംഘടിപ്പിച്ചു. കേരളത്തിലെ ജനങ്ങള്‍ വിലക്കയറ്റവും അമിത നികുതിഭാരവും കൊണ്ട് തീരാദുരിതമനുഭവിക്കുമ്പോള്‍, സ്വന്തം മകളെ മാസപ്പടിക്കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള തിടുക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി മെമ്പര്‍ അഡ്വ.

മാമ്പള്ളി ചെമ്പക്കോട്ട് ക്രഷറിന്റെ അമിത ജല ചൂഷണം; പ്രതിഷേധ ധർണ്ണയുമായി ജനകീയ കൂട്ടായ്മ

പേരാമ്പ്ര: മാമ്പള്ളി ചെമ്പക്കോട്ട് ക്രഷറിന്റെ അമിത ജല ചൂഷണത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം പി ആർ സാവിത്രി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.പി ചന്ദ്രൻ അധ്യക്ഷനായി. സിപിഐഎം കൂത്താളി ലോക്കൽ സെക്രട്ടറി പി.എം രാഘവൻ , എൻ പി നാരായണൻ കെ വി ചന്ദ്രശേഖരൻ , എം.പി

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ പ്രതിഷേധം; ചക്കിട്ടപാറ കെ.എസ്.ഇ.ബി ഓഫീസിലേക്ക് ധര്‍ണയുമായ് മുസ്ലിം ലീഗ്

ചക്കിട്ടപാറ: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ധര്‍ണയുമായി മുസ്ലിം ലീഗ്. വൈദ്യുതി നിരക്ക് വര്‍ദ്ധനവ് കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നെന്ന് ആരോപിച്ചാണ് ധര്‍ണ. ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആദിമുഖ്യത്തില്‍ ചക്കിട്ടപാറ കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലൂര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത

പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ആയഞ്ചേരിയില്‍ സി.പി.എം പ്രകടനം

ആയഞ്ചേരി: പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് സി.പി.ഐ (എം)ന്റെ നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിച്ചു. പോളിറ്റ്ബ്യൂറോ അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ടാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആയഞ്ചേരി ടൗണില്‍ പ്രകടനം നടത്തിയത്. കെ സോമന്‍, ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, യു.വി കുമാരന്‍, പി.കെ സജിത, കെ ശശി, രാജേഷ്

‘സി.പി.എം നിയന്ത്രണത്തിലുളള സഹകരണ ബാങ്കുകളെക്കുറിച്ച് അന്വേഷിക്കണം’; ഓണക്കാലത്തെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിവുമായ് കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ്

പേരാമ്പ്ര: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ സി.പി.എം നേതാവ് എ.സി മൊയ്തീന്റെ പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ സി.പി.എംഭരിക്കുന്ന സഹകരണബാങ്കുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ്. ഓണക്കാലത്തെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കൂത്താളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാമികളുടെ പേരില്‍ സിപിഎം

‘വിലക്കയറ്റം ആഘോഷങ്ങളുടെ പൊലിമക്ക് മങ്ങലേല്‍പിക്കുന്നു’: പേരാമ്പ്രയില്‍ എസി.ടി.യു സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

പേരാമ്പ്ര: രൂക്ഷമായ വിലക്കയറ്റവും പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണം നിലച്ചതും പൊതുവിതരണ സമ്പ്രദായം താറുമാറായതും ഓണാഘോഷങ്ങള്‍ക്ക് പൊലിമ കുറച്ചതായി എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ പേരാമ്പ്ര നിയോജക മണ്ഡലം എസ്.ടി.യു കമ്മിറ്റി മാര്‍ക്കറ്റ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘തെരുവ് കച്ചവടം നിരോധിക്കുക, മത്സ്യവ്യാപാരത്തിന് പഞ്ചായത്ത് മാര്‍ക്കറ്റും മറ്റു വ്യാപാരങ്ങള്‍ക്ക് പൊതുമാര്‍ക്കറ്റും തുറന്ന് കൊടുക്കുക’; കൂരാച്ചുണ്ടില്‍ 23ന് വ്യാപാരികളുടെ ധര്‍ണ സമരം

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണില്‍ അനധികൃതമായ് നടക്കുന്ന തെരുവു കച്ചവടത്തിനെതിരെ ധര്‍ണാ സമരം നടത്താനൊരുങ്ങി മര്‍ച്ചന്റ് അസോസിയേഷന്‍. മത്സ്യവ്യാപാരത്തിന് പഞ്ചായത്ത് മാര്‍ക്കറ്റും മറ്റു വ്യാപാരങ്ങള്‍ക്ക് പൊതുമാര്‍ക്കറ്റും തുറന്ന് കൊടുക്കുക, തെരുവ് കച്ചവടം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആഗസ്റ്റ് 23ന് ബുധനാഴ്ച്ച മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ധര്‍ണാ സമരം നടത്താനൊരുങ്ങുന്നത്. ടൗണില്‍ വിവിധ ഇടങ്ങളിലായ് മത്സ്യം, പച്ചക്കറി,

‘കേന്ദ്ര-കേരള ബജറ്റുകളിൽ റേഷൻ കടക്കാർക്ക് അവഗണന’; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വടകര താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ധർണ്ണ

വടകര: ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വടകര താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. സമരം താലൂക്ക് സെക്രട്ടറി കെ.പി.ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര-കേരള ബജറ്റിൽ റേഷൻ കടക്കാരെ അവഗണിച്ചുവെന്ന് ആരോപിച്ചും ഇ-പോസ് മെഷീൻ തകരാറ് റേഷൻ കടക്കാരുടെ ചുമലിൽ കെട്ടിവെച്ച മന്ത്രിയുടെ നടപടിക്കെതിരെയുമായിരുന്നു സമരം. പി.മോഹനൻ

‘കൊയിലാണ്ടിക്കുള്ള 4.9 കോടി രൂപ വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനം പുനഃസ്ഥാപിക്കുക’;; കൊയിലാണ്ടിയിൽ യു.ഡി.എഫ് ധർണ്ണ

കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഫണ്ട് വെട്ടിക്കുറച്ച എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ധർണ്ണ നടത്തി. മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലാണ് ധർണ്ണ നടത്തിയത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്ന് 4.918 കോടി