യാത്രക്കാരുടെ ശ്രദ്ധക്ക്; മേമുണ്ട-അമരാവതി റോഡില്‍ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം


വടകര: മേമുണ്ട-അമരാവതി റോഡില്‍ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മേമുണ്ട-അമരാവതി റോഡിലെ പുലരി അംഗനവാടി പരിസരത്ത് പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.