കാർണിവൽ, ജാസി ഗിഫ്റ്റിന്റെ ​ഗാനമേള; കടമേരി പരദേവതാക്ഷേത്ര തിറ ഉത്സവം ഇന്നുമുതൽ മേയ് എട്ടു വരെ


വടകര : കടമേരി പരദേവത ക്ഷേത്രത്തിലെ തിറ ഉത്സവം ഏപ്രിൽ 28 മുതൽ മേയ് എട്ടു വരെയും പ്രതിഷ്ഠാദിന ഉത്സവം ജൂൺ 12-നും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28-ന് ക്ഷേത്രചടങ്ങുകൾക്ക് പുറമേ ഏഴിന് ആധ്യാത്മിക പ്രഭാഷണം നടക്കും.

29 മുതൽ മേയ് ഒന്നുവരെ വൈകീട്ട് 4.30-ന് ബാലബോധനസത്രം, രാത്രി ഏഴിന് ആദ്ധ്യാത്മിക പ്രഭാഷണം, 8.30-ന് തായമ്പക, രണ്ടിന് 4.30-ന് ബാലബോധനസത്രം, ഏഴിന് ഓട്ടൻതുള്ളൽ, ഒന്പതിന് തായമ്പക, മൂന്നിന് രാവിലെ 5.30 മുതൽ വിവിധ ക്ഷേത്രചടങ്ങുകൾ, രാവിലെ ആറുമുതൽ വൈകീട്ട് 6.30 വരെ അഖണ്ഡനാമജപം, രാത്രി എട്ടിന് തായമ്പക 8.30-ന് മുക്കുത്തി നാടകം, നാലിന് വിവിധ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാത്രി ഏഴിന് ഉത്സവരാവ് 2024, എട്ടിന് തായമ്പക, അഞ്ചിന് വൈകിട്ട് 6.15-ന് ഇളനീർ വരവ്, 6.45-ന്‌ ഇളനീർവെപ്പ്, രാത്രി ഏഴിന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള.

ആറിന് നട്ടത്തിറദിവസം വൈകീട്ട് അഞ്ചിന് കലവറ നിറയ്ക്കൽ ഘോഷയാത്ര, 6.35-ന് നായാട്ടുപൂജ, എട്ടിന് കളരി പ്രദർശനം തുടർന്ന് കൊടിയേറ്റം, ഏഴിന് 5.15-ന് ഗണപതിഹോമം, വൈകീട്ട് അഞ്ചിന് വാൾ എഴുന്നള്ളത്തും തൃക്കൈകുടവരവും, 5.30-ന് വെള്ളാട്ട്, തോട്ടിവരവ്, ആറിന് നായാട്ട് എഴുന്നള്ളത്ത്, രാത്രി ഏഴിന് തിറ, എട്ടിന് ട്രിപ്പിൾ തായമ്പക തുടർന്ന് പാവ വരവ്, 11ന് ചുറ്റുവിളക്ക് പാവക്കളി തൃക്കലശംവരവ്‌, എട്ടിന് രാവിലെ എട്ടിന് തിരുമുടിവെപ്പ്, തിറയാട്ടം, 11-ന് അന്നദാനം, രാത്രി 12-ന് തിരുമുടി പറിക്കൽ.

മേയ് മൂന്നു മുതൽ 10 വരെ വോയ്സ് ഓഫ് കടമേരിയുടെ കാർണിവലും ഉണ്ടാകും. പത്രസമ്മേളനത്തിൽ ടി.എൻ. വിനോദൻ, കെ.കെ. സജീഷ്, ഇ. രാജീവൻ, പി. ഗോകുൽനാഥ് എന്നിവർ പങ്കെടുത്തു.