ദാഹമകറ്റാൻ തണ്ണീർ പന്തലൊരുക്കി വള്ളിയാട് സ്വാന്തനം പ്രവർത്തകർ


വള്ളിയാട്: കടുത്ത ചൂടിലും നീണ്ട വരിയിലും വോട്ടർമ്മാർക്ക് ആശ്വാസമാവുകയായിരുന്നു വള്ളിയാട് യു.പി സ്കൂളിൽ ഒരുക്കിയ തണ്ണീർ പന്തൽ. സ്കൂളിൽ വോട്ടുചെയ്യാനെത്തിയ വോട്ടർമ്മാർക്കും ഓഫീസർമാർക്കും നിയ പാലകർക്കുമാണ് വള്ളിയാട് സ്വാന്തനം പ്രവർത്തകർ വത്തക്ക ജ്യൂസും സംഭാരവും നൽകിയത്. വോട്ടെടുപ്പ് ദിവസം രാവിലെ എട്ട് മണിക്ക് തുടങ്ങിയ പ്രവർത്തനം വെെകീട്ട് അഞ്ചുവരെ നീണ്ടു. വള്ളിയാട് യൂണിറ്റ് കെഎംജെ, എസ്.വെെ.എസ്, എസ്.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു തണ്ണീർ പന്തലിന്റെ പ്രവർത്തനം.

എസ്.എസ്.എഫ് കേരള സിക്രട്ടറി സി.ആർ.കെ മുഹമ്മദ് കുഞ്ഞാറ്റ തങ്ങൾ ആയഞ്ചേരിക്ക് നൽകി സ്റ്റാൾ ഉദ്ഘാടനം ചെയ്തു. ശേഷം കുറ്റ്യാടി എം.എൽ.എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ബവിത്ത് മലോൽ ,കോട്ടയിൽ ബാബു, ബഷീർ മാസ്റ്റർ എൻ, ബിഎൽഒ മജീദ് മാസ്റ്റർ, രാധാകൃഷ്ണൻ നമ്പ്യാർ , ശ്രീധരൻ മാസ്റ്റർ, സുലൈമാൻ, കെസിഎച്ച് മൊയ്തീൻ മാസ്റ്റർ, ശാക്കിർ സഖാഫി, ജവാദ് ബദവി , ഖലീൽ ടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സംഘടന പ്രവർത്തകർ സ്റ്റാൾ സന്ദർശിച്ച് മാതൃക പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകി.

യൂണിറ്റ് സ്വാന്തനം പ്രവർത്തകരായ ബശീർ ടി, നൗഫൽ പി കെ , സുഫ്യാൻ സി.എച്ച്, മുസ്തഫ യു ,ശബീർ യു, റഊഫ് കെ, റാഷിദ് യു, സുഹൈൽ ടി, അസ്അദ് എം.കെ എന്നിവർ നേതൃത്വം നൽകി. നമ്മുടെ സ്വാന്തന പരിസരത്ത് വന്നവരെ ദാഹം അറിയിക്കാതെ തിരിച്ചയക്കുക എന്നതായിരുന്നു ഇന്നലെ നൽകിയ സ്വാന്തനം പ്രവർത്തനത്തിലൂടെ ലഭിച്ച തിരിച്ചറിവെന്ന് കെഎംജെ സിക്രട്ടറി യു.കെ അഹമ്മദും എസ്.വെെ.എസ് സിക്രട്ടറി ഫൈസൽ ടിയും പറഞ്ഞു. ഇത്തരം നന്മയുള്ള പ്രവർത്തനങ്ങൾക്ക് തുടർന്നും കൂടെയുണ്ടാവണമെന്നും സഹായ സഹകരണങ്ങൾ നൽകണമെന്നും യൂണിറ്റ് സ്വാന്തനം സിക്രട്ടറി അഷ്കർ പി പറഞ്ഞു.