Tag: Traffic Restriction

Total 8 Posts

വടകരയില്‍ നാളെ ഗതാഗത നിയന്ത്രണം; വിശദമായി അറിയാം

വടകര: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ദേശീയപാതയിലൂടെ കടന്നു പോകുന്നതിനാൽ ബുധനാഴ്ച്ച വടകരയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ദേശീയ പാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിൻ്റെ ഭാഗമായിക്കൂടിയാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയാണ് നിയന്ത്രണം. ഈ സമയങ്ങളില്‍ കോഴിക്കോട് ഭാഗത്തു നിന്നു തലശ്ശേരി ഭാഗത്തേക്ക്

യാത്രക്കാരുടെ ശ്രദ്ധക്ക്; മേമുണ്ട-അമരാവതി റോഡില്‍ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം

വടകര: മേമുണ്ട-അമരാവതി റോഡില്‍ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. മേമുണ്ട-അമരാവതി റോഡിലെ പുലരി അംഗനവാടി പരിസരത്ത് പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ദേശീയപാതാ വികസനം: വടകരയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം, മാറിപ്പോകേണ്ട വഴികൾ അറിയാം

വടകര:  അടക്കാതെരു ഭാഗത്ത് ദേശീയപാതാ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ഗതാഗത നിയന്ത്രണം വരുന്നു. റോഡ് പണി നടക്കുന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെടാതിരിക്കാനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനുമാണ് മുന്‍കരുതലായി നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി നഗരസഭാ ചെയർപേഴ്സന്റെ ചേമ്പറിൽ യോഗം ചേര്‍ന്നു. അടിയന്തരമായി വാഹന നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,

കോഴിക്കോട്ടേക്ക് ആണോ യാത്ര? ഇന്ന് ഉച്ച തിരിഞ്ഞ് നഗരത്തില്‍ ഗതാഗത ക്രമീകരണം; വടകരയില്‍ നിന്നുള്ള വാഹനങ്ങള്‍ പോകേണ്ടത് ഈ വഴി

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം നടക്കുന്നതിനാല്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നഗരത്തില്‍ പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. വടകര കൊയിലാണ്ടി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ വെങ്ങളം വെങ്ങാലി ബ്രിഡ്ജ്, വെസ്റ്റ്ഹില്‍ ചുങ്കം , കാരപ്പറമ്പ്, എരഞ്ഞിപ്പാലം സരോവരം റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് കെ പി ചന്ദ്രന്‍ റോഡിലെത്തി ശ്മശാനം റോഡ് ജംഗ്ഷനില്‍ ആളെ

താമരശ്ശേരി ചുരത്തിലൂടെ യാത്രപോകുന്നവരുടെ ശ്രദ്ധയ്ക്ക്: ചുരത്തില്‍ നാളെ മുതല്‍ വാഹന നിയന്ത്രണം

താമരശ്ശേരി: നാളെ മുതല്‍ താമരശ്ശേരി ചുരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. പ്രവൃത്തി അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരാനാണ് തീരുമാനമെന്ന് പെതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കരിമ്പനപാലം മുതൽ പെരുവാട്ടിൻ താഴവരെ റീ ടാറിങ്ങ് പ്രവൃത്തി; നവംബര്‍ ഇരുപത്തിമൂന്ന് മുതല്‍ ഗതാഗത നിയന്ത്രണം

വടകര: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പഴയ എൻഎച്ചിലെ കരിമ്പനപാലം മുതൽ പെരുവാട്ടിൻ താഴ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്തെ റീ താറിങ്ങ് പ്രവൃത്തി നവംബര്‍ ഇരുപത്തിമൂന്ന് മുതൽ ആരംഭിക്കും. അന്നുമുതല്‍ കരിമ്പനപാലം തൊട്ട് പെരുവാട്ടിൻ താഴ വരെ പോകുന്ന വാഹനങ്ങൾ ദേശീയ പാത വഴി തിരിഞ്ഞു പോകുന്ന രീതിയിൽ ഗതാഗത നിയന്ത്രണം  നിലവില്‍ വരും.  

മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണം: പാലം അടച്ചതറിയാതെ ആദ്യദിനം വലഞ്ഞ് ദീർഘദൂരയാത്രക്കാർ

വടകര: ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഇന്നു മുതൽ നവംബർ 24 വരെ മൂരാട് പാലം നിശ്ചിത സമയ ക്രമത്തിൽ മാത്രം തുറന്ന് കൊടുക്കുന്ന രീതിയിൽ ഭാഗികമായി അടച്ചിട്ട് തുടങ്ങി. മൂരാട് പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനായാണ് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേക്കുറിച്ച് വിവിധ മാർഗങ്ങളിലൂടെ നിരവധി തവണ അറിയിപ്പുകൾ നൽകിയെങ്കിലും ഗതാഗത നിയന്ത്രണത്തിന്റെ ആദ്യ ദിനത്തിൽ

ബലിതർപ്പണത്തിന് ഉരുപുണ്യകാവിലേക്ക് വാഹനവുമായാണോ പോകുന്നത്? എങ്കിൽ ശ്രദ്ധിക്കൂ.. മൂടാടിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിശദമായി അറിയാം

മൂടാടി: ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് പൂർണ്ണമായും ഒരുങ്ങി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം.നാളെയാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ്. പുലര്‍ച്ചെ നാല് മണി മുതല്‍ ഉരുപുണ്യകാവില്‍ ബലിതര്‍പ്പണം ആരംഭിക്കും. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം പൂർണ്ണ തോതിൽ ഇത്തവണ ബലി തർപ്പണം നടത്തുമ്പോൾ പതിനയ്യായിരത്തിലേറെ പേരെയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ കർശന നിയന്ത്രങ്ങളുമുണ്ടാവും. ബലിതര്‍പ്പണം