വോട്ടിം​ഗ് യന്ത്രത്തിൽ തകരാർ; വടകര പേരോട് സ്കൂളിൽ വോട്ടിം​ഗ് തുടങ്ങിയത് രണ്ടര മണിക്കൂർ വൈകി


വടകര: പേരോട് സ്കൂളിൽ വോട്ടിം​ഗ് തുടങ്ങിയത് രണ്ടര മണിക്കൂർ വെെകി. വോട്ടിം​ഗ് യന്ത്രത്തിലെ തകരാർ മൂലമാണ് വോട്ടിം​ഗ് തുടങ്ങാൻ വെെകിയത്. തുടർന്ന് പുതിയ യന്ത്രമെത്തിച്ചാണ് വോട്ടിം​ഗ് ആരംഭിച്ചത്.

മോക് പോൾ ചെയ്യുന്നതിനിടയിലാണ് വോട്ടിം​ഗ് യന്ത്രത്തിൽ തകരാർ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പുതിയ യന്ത്രമെത്തിക്കുകയായിരുന്നു. ബൂത്തിൽ ആദ്യ വോട്ടിം​ഗ് രേഖപ്പെടുത്തുന്നത് 9.15 ഓടെയെന്നാണ് പുറത്തുവരുന്ന വിവരം.

സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ വോട്ടു ചെയ്യുന്നതിനായി രാവിലെ ആറ് മണിമുതൽ ബൂത്തിലെത്തിയിരുന്നു. കുറേ സമയം കാത്തിരുന്ന ശേഷം പലരും വോട്ട് ചെയ്യാതെ മടങ്ങിപ്പോവുന്ന സാഹചര്യമുണ്ടായിരുന്നു.