കോഴിക്കോട് ബൂത്ത് ഏജന്റ് കുഴഞ്ഞു വീണു മരിച്ചു


കോഴിക്കോട്: സിപിഎം ബൂത്ത് ഏജന്റ് കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്കൂളിലെ ബൂത്ത് ഏജന്റ് അനീസ് അഹമ്മദ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു.

റിട്ട കെഎസ്ഇബി ഉദ്യോഗസ്ഥനാണ് അനീസ്. പോളിങ് തുടങ്ങി അല്‍പ സമയം കഴിഞ്ഞാണ് അനീസ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം ഒറ്റപ്പാലത്ത് വോട്ട് ചെയ്തിറങ്ങിയ ​ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു.