അതിജീവനത്തിന് പേപ്പര്‍ ബാഗ് നിര്‍മ്മാണം; ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം സംഘടിപ്പിച്ച് തൂണേരി ബ്ലോക്ക് പഞ്ചായത്ത്


തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി നടത്തുന്ന തൊഴിൽ പരിശീലന പരിപാടി പുരോഗമിക്കുന്നു. തിങ്കളാഴ്ച ആരംഭിച്ച തൊഴിൽ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ യാണ് ഉദ്ഘാടനം ചെയ്തത്.

തൂണേരി ബ്ലോക്കിൻ്റെ പരിധിയിൽ വരുന്ന ദിവസേന വന്ന് പോവാൻ സാധിക്കുന്ന ഭിന്നശേഷിക്കാർക്ക് പേപ്പർ ബാഗ് നിർമ്മാണത്തിലൂടെ അതിജീവനം നടത്താനാവശ്യമായ പരിശീലന ക്ലാസുകളാണ് നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് പരിശീലനം.