കേന്ദ്ര സർക്കാരിന്റെ അടൽ വയോ അഭ്യുദയ യോജനയുടെ കീഴിൽ തൊഴിലവസരം; തസ്തികകളും വിശദാംശങ്ങളുമറിയാം


കേന്ദ്ര സർക്കാരിന്റെ അടൽ വയോ അഭ്യുദയ യോജനയുടെ കീഴിൽ സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ) തസ്തികകളിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് സോഷ്യൽ വർക്കർ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഉദ്യോഗാര്‍ഥി സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കിയ വ്യക്തിയായിരിക്കണം. കൂടാതെ സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.  2024 ജനുവരി ഒന്നിന് 25-45 ഇടയില്‍‌ പ്രായപരിധിയുള്ള ആളായിരിക്കണം.

പ്ലസ്ടുവും ജെ.പി.എച്ച്.എൻ/എ.എൻ.എം കോഴ്സും പൂര്‍ത്തീകരിച്ച, പ്രായം പരമാവധി 50 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ) തസ്തികകളിലെ നിയമനാഭിമുഖത്തില്‍ പങ്കെടുക്കാം.

ഫെബ്രുവരി 12ന് രാവിലെ 10ന് വെള്ളിമാടുകുന്നിലെ ഗവൺമെന്റ് ഓൾഡ് ഏജ് ഹോമിൽ നടക്കുന്ന അഭിമുഖത്തില്‍ അസ്സൽ രേഖകളും പകർപ്പും സഹിതമാണ് ഹാജരാവേണ്ടത്.