Tag: #Job Vacancy

Total 93 Posts

കോഴിക്കോട് കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു; വിശദമായി അറിയാം

കോഴിക്കോട് ലിങ്ക് റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എല്‍.പി, യു.പി, ഹൈസ്ക്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. പി എസ് സി അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസ്സിംഗ് ഡാറ്റാ എന്‍ട്രി, ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്സ്, ആനിമേഷന്‍, ഹാര്‍ഡ് വെയര്‍ നെറ്റ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശനി, തിങ്കള്‍ ദിവസങ്ങളിലെ അഭിമുഖം മാറ്റിവെച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനി, തിങ്കള്‍ ദിവസങ്ങളിലായി നടത്താനിരുന്നു പാര്‍ട് ടൈം സ്വീപ്പര്‍ നിയമനത്തിനുള്ള അഭിമുഖം മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് തീയതി മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ് ഉള്‍പ്പടെയുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികളിലേക്കുളള കൂടിക്കാഴ്ച നടത്തുന്നു. മാര്‍ച്ച് 23ന് രാവിലെ 10 മണിക്ക് ആണ് കൂടിക്കാഴ്ച. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള അക്കൗണ്ടന്റ് (പ്ലസ് ടു + ബേസിക് അക്കൗണ്ട്സ്), റിസപ്ഷനിസ്റ്റ്, സെയില്‍സ് എക്സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, ഫ്ളോര്‍ മാനേജര്‍, ടീം ലീഡര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് മാര്‍ക്കറ്റിംഗ്,

വടകരയിൽ നടത്താനിരുന്ന തൊഴിൽമേള മാറ്റി

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് 17 ന് ചോമ്പാല വടകര സി എസ് ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ ജോബ് ഫെസ്റ്റ് 2.0 എന്ന പേരിൽ നടത്താൻ തീരുമാനിച്ച തൊഴിൽ മേള മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് മേള മാറ്റിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താത്ക്കാലിക നഴ്‌സിംങ് ഓഫീസര്‍ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ താത്കാലിക നഴ്സിംഗ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നു. ജി.എന്‍.എം/ബിഎസ് സി നഴ്സിംഗ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 16 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ എച്ച്.ഡി.എസ് ഓഫീസില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0495 2355900.

മണിയൂര്‍ പഞ്ചായത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു, വിശദമായി അറിയാം

വടകര: മണിയൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് യോഗാപരിശീലനം നടത്തുന്നതിന് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ഫിറ്റ്‌നസ് കോഴ്‌സ് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎന്‍വൈഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിവയാണ് യോഗ്യത. മാര്‍ച്ച് 12ന് പഞ്ചായത്ത് ഓഫീസിലായിരിക്കും അഭിമുഖം.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍  70 ഒഴിവുകള്‍; അപേക്ഷ സംബന്ധിച്ച വിശദാംശങ്ങളറിയാം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ 70  ഒഴിവുകള്‍. ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍ (എന്‍ജിനീയറിങ് ആന്‍ഡ് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) വിഭാഗങ്ങളിലാണ് നിയമനം. 2024 ജൂലായ് ഒന്നിന് 21നും 25നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. ജനറല്‍ ഡ്യൂട്ടി ഒഴിവുകളില്‍ അപേക്ഷിക്കാന്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം വേണം. കൂടാതെ പ്ലസ്ടു ഫിസിക്‌സും മാത്‌സും 55

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ക്ലറിക്കല്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; യോഗ്യതകളും വിശദാംശങ്ങളും അറിയാം

കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് ക്ലറിക്കല്‍ അറ്റന്‍ഡര്‍ തസ്തികയുടെ കൂടിക്കാഴ്ച ഫെബ്രുവരി 29 ന് രാവിലെ 10.30 ന് നടക്കും. യോഗ്യത: ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൂവീലര്‍ ലൈസന്‍സ്. പ്രായം – 18 നും 45 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും

കെല്‍ട്രോണില്‍ ടീച്ചര്‍ ട്രയിനിംഗ് കോഴ്‌സുകളില്‍ സീറ്റൊഴിവ്; വിശദമായി അറിയാം

കോഴിക്കോട്: കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 9072592412, 9072592416.

36,000 തുടക്ക ശമ്പളത്തില്‍ പഞ്ചാബ് നാഷനൽ ബാങ്കിൽ 1025 ഒഴിവുകള്‍; വിദ്യാഭ്യാസ യോഗ്യതയും മറ്റ് വിശദാംശങ്ങളുമറിയാം

കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിൽ വിവിധ തസ്തികകളില്‍ ഒഴിവുകള്‍. ആകെ 1025 ഒഴിവുകളാണ് ഉള്ളത്.  സി.എ അല്ലെങ്കിൽ സി.എം.എ അല്ലെങ്കിൽ സി.എഫ്.എ അല്ലെങ്കിൽ ഫിനാൻസ് സ്പെഷലൈസേഷനോടെ എം.ബി.എ /പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്/ തത്തുല്യം എന്നിവ 60 % മാർക്കോടെ പാസായവര്‍ക്ക് ഓഫിസർ–ക്രെഡിറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ജോലിപരിചയം ഉള്ളവര്‍ക്ക് പ്രത്യേക