ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍  70 ഒഴിവുകള്‍; അപേക്ഷ സംബന്ധിച്ച വിശദാംശങ്ങളറിയാം


ന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ 70  ഒഴിവുകള്‍. ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍ (എന്‍ജിനീയറിങ് ആന്‍ഡ് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) വിഭാഗങ്ങളിലാണ് നിയമനം. 2024 ജൂലായ് ഒന്നിന് 21നും 25നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം.

ജനറല്‍ ഡ്യൂട്ടി ഒഴിവുകളില്‍ അപേക്ഷിക്കാന്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം വേണം. കൂടാതെ പ്ലസ്ടു ഫിസിക്‌സും മാത്‌സും 55 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരാണെങ്കില്‍ ഡിപ്ലോമതലത്തില്‍ ഫിസിക്‌സിനും മാത്‌സിനും 55 ശതമാനം മാര്‍ക്ക്  നിര്‍ബന്ധമാണ്.

ടെക്നിക്കല്‍ (മെക്കാനിക്കല്‍) തസ്തികകളില്‍ അപേക്ഷിക്കാന്‍ നേവല്‍ ആര്‍ക്കിടെക്ചര്‍/മെക്കാനിക്കല്‍/ മറൈന്‍/ ഓട്ടോമോട്ടീവ്/ മെക്കാട്രോണിക്‌സ്/ ഇന്‍ഡസ്ട്രിയില്‍ ആന്‍ഡ് പ്രൊഡക്ഷന്‍/ മെറ്റലര്‍ജി/ ഡിസൈന്‍/ എയ്റോനോട്ടിക്കല്‍/ എയ്റോസ്‌പേസ് ഇത്തരത്തിലേതെങ്കിലുമൊരു വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ബിരുദം പാസാവണം. അല്ലെങ്കില്‍ ഇതേവിഷയങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത വേണം. പ്ലസ്ടുവില്‍ ഫിസിക്‌സും മാത്‌സും 55 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരാണെങ്കില്‍ ഡിപ്ലോമതലത്തില്‍ ഫിസിക്‌സിനും മാത്‌സിനും 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.

idടെക്നിക്കല്‍ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) തസ്തികകളില്‍ അപേക്ഷിക്കാന്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ പവര്‍ ഇലക്ട്രോണിക്‌സ് ഇവയിലേതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ ഇതേ വിഷയങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത എന്നിവ ഉണ്ടായിരിക്കണം. പന്ത്രണ്ടാംക്ലാസില്‍ ഫിസിക്‌സും മാത്‌സും 55 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരാണെങ്കില്‍ ഡിപ്ലോമതലത്തില്‍ ഫിസിക്‌സിനും മാത്‌സിനും 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CGCAT) നടത്തും.300 രൂപയാണ് പരീക്ഷാ ഫീസ്. (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ബാധകമല്ല). ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ https://joinindiancoastguard.cdac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 6 ആണ്.