അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? ​​കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട് : ​ഗവ. ലോ കോളേജിലും ഫാറൂഖ് കോളേജിലും താത്ക്കാലിക അധ്യാപക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി അറിയാം.

ഗവ. ലോ കോളേജിൽ ഇംഗ്ലീഷ്, മാനേജ്‌മെന്റ്, നിയമം വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. മൂന്ന് വിഷയങ്ങളിലും യഥാക്രമം മേയ് 13 മുതൽ 15 വരെ രാവിലെ 10.30-നാണ് അഭിമുഖം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുള്ള അപേക്ഷകൾ 30-ന് വൈകീട്ട് അഞ്ചിനുള്ളിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. ഫോൺ. 0495 2730680.

ഫാറൂഖ് കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, ഹിസ്റ്ററി, മൾട്ടിമീഡിയ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, ആക്ച്യൂറിയൽ സയൻസ്, ജിയോളജി, സൈക്കോളജി, ജേണലിസം, ലൈബ്രറി സയൻസ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ കോളജ് വെബ്സൈറ്റിൽ ഓൺലൈൻ ആയി 26ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9895840705.