മണിയൂര്‍ പഞ്ചായത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു, വിശദമായി അറിയാം


വടകര: മണിയൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് യോഗാപരിശീലനം നടത്തുന്നതിന് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ഫിറ്റ്‌നസ് കോഴ്‌സ് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎന്‍വൈഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിവയാണ് യോഗ്യത.

മാര്‍ച്ച് 12ന് പഞ്ചായത്ത് ഓഫീസിലായിരിക്കും അഭിമുഖം.