തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാം; കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അഡ്മിഷൻ തുടങ്ങി


കോഴിക്കോട്: കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ്, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് കോഴ്‌സുകളായ അഡ്വാന്‍സ്ഡ് റൂട്ടിംഗ് ആന്‍ഡ് സ്വിച്ചിങ് ടെക്‌നോളജീസ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ റൂട്ടിംഗ് ആന്‍ഡ് സ്വിച്ചിങ് ടെക്‌നോളജീസ് (യോഗ്യത എസ് എസ് എല്‍ സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സൈബര്‍ സെക്യൂരിറ്റി (യോഗ്യത പ്ലസ് ടു/ ഡിപ്ലോമ/ഡിഗ്രി) എന്നിവയാണ് കോഴ്സുകൾ.

കാലാവധി മൂന്ന് മാസം. താല്പര്യമുള്ളവര്‍ 04952301772, 8590605275 നമ്പറില്‍ ബന്ധപ്പെടണമെന്ന് ഹെഡ് ഓഫ് സെന്റര്‍ അറിയിച്ചു.