അവധിക്കാലത്ത് ഫുട്‌ബോള്‍, വോളിബോള്‍, ചെസ്സ് ഉൾപ്പെടെ പത്തോളം കായിക ഇനങ്ങളിൽ പരിശീലനം നേടാം; സമ്മര്‍ ക്യാമ്പുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍


കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 10 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ടേബിള്‍ ടെന്നീസ്, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, തയ്‌ക്കോണ്ടോ, വോളിബോള്‍, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്.

പരിചയ സമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂര്‍ വോളിബോള്‍ അക്കാഡമി, നടക്കാവ് സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ ഇടങ്ങളിലാണ് വിവിധ കായിക ഇനങ്ങളിലുള്ള ക്യാമ്പുകള്‍. ഏപ്രില്‍ 2 ന് ക്യാമ്പുകള്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sportscouncilkozhikode.com. ഫോണ്‍ : 8078182593, 0495 2722593

രജിസ്ട്രേഷന് : https://forms.gle/jMHSajFyeJqSA3wq7