കുട്ടികളുടെ ആരോ​ഗ്യത്തെ കുറിച്ച് ആശങ്കവേണ്ട; വടകര ഗവ. ആയുർവേദ ആശുപത്രിയിൽ ഇനി കുട്ടികളുടെ ചികിത്സാ വിഭാഗവും


വടകര: ഗവ. ആയുർവേദ ആശുപത്രിയിൽ കുട്ടികളുടെ ചികിത്സാ വിഭാഗം തുടങ്ങി. കുട്ടികളിലുണ്ടാവുന്ന പനി, ജലദോഷം, ശ്വാസതടസ്സം, വിവിധതരം ത്വക് രോഗങ്ങൾ, കൃമിശല്യം, ദഹന സംബന്ധമായ പ്രശ്‌നങ്ങൾ, പഠന വൈകല്യങ്ങൾ, സെറിബ്രൽ പാൾസി, അപസ്മാരം, നവജാത ശിശു പരിപാലനം തുടങ്ങിയ സേവനങ്ങൾ ലഭിക്കും.

കുട്ടികളുടെ രോ​ഗ പ്രതിരോധ ശേഷി, ഓർമ്മ ശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനും ശാരിരികവും മാനസികവുമായ ബുദ്ധിവികാസത്തിനും ആയുർവേദം പ്രതിപാദിക്കുന്ന വിശിഷ്ട ചികിത്സകളും ഇവിടെ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതൽ പകൽ രണ്ടുവരെയാണ് ക്ലിനിക് പ്രവർത്തിക്കുക.