36,000 തുടക്ക ശമ്പളത്തില്‍ പഞ്ചാബ് നാഷനൽ ബാങ്കിൽ 1025 ഒഴിവുകള്‍; വിദ്യാഭ്യാസ യോഗ്യതയും മറ്റ് വിശദാംശങ്ങളുമറിയാം


കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിൽ വിവിധ തസ്തികകളില്‍ ഒഴിവുകള്‍. ആകെ 1025 ഒഴിവുകളാണ് ഉള്ളത്.  സി.എ അല്ലെങ്കിൽ സി.എം.എ അല്ലെങ്കിൽ സി.എഫ്.എ അല്ലെങ്കിൽ ഫിനാൻസ് സ്പെഷലൈസേഷനോടെ എം.ബി.എ /പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്/ തത്തുല്യം എന്നിവ 60 % മാർക്കോടെ പാസായവര്‍ക്ക് ഓഫിസർ–ക്രെഡിറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ജോലിപരിചയം ഉള്ളവര്‍ക്ക് പ്രത്യേക പരിഗണന കിട്ടും.
അപേക്ഷകരുടെ പ്രായം  21നും 28നും ഇടയിലായിരിക്കണം. 36,000 മുതല്‍ 63,840 വരെയാണ് ശമ്പളം.
ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേനയാണ് നിയമനം നടത്തുന്നത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.

ഫെബ്രുവരി 25 വരെ ഓൺലൈനിൽ (www.pnbindia.in ) എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.