ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് നാദാപുരം ഈയ്യങ്കോട് ഇ.കെ നാരായണക്കുറുപ്പ് അന്തരിച്ചു


നാദാപുരം: ആദ്യകാല സോഷ്യലിസ്റ്റ് നേതാവും ജനതാദള്‍ നാദാപുരം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഈയ്യങ്കോട് ഈത്താങ്കണ്ടിയില്‍ ഇ.കെ നാരായണകുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. തൂണേരി, പാറക്കടവ്, വളയം, കല്ലാച്ചി പോസ്‌റ്റോഫീസുകളില്‍ പോസ്റ്റ്മാസ്റ്റര്‍ ആയിരുന്നു.

ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കള്‍: ഗീത, ലീന, ബിന്ദു, രേഖ, രാഖി. മരുമക്കള്‍: ബാബുരാജ് തിരുമംഗലത്ത്(വിമുക്തഭടന്‍), സുധാകരന്‍(കൊല്ലം), വിശ്വനാഥന്‍(പേരാമ്പ്ര), പ്രഭാകരന്‍(ചോറാട്), പി.ദിനേശ് കുമാര്‍(കല്ലാച്ചി), സജിത് കുമാര്‍(കല്ലാച്ചി).

സഹോദരങ്ങള്‍: പരേതരായ അപ്പുക്കുട്ട കുറുപ്പ്, ലക്ഷ്മിക്കുട്ടി അമ്മ, ബാലക്കുറുപ്പ്, കുഞ്ഞികൃഷ്ണ കുറുപ്പ്. സഞ്ചയനം: ഞായറാഴ്ച.