ജനഹൃദയങ്ങളില്‍ ടീച്ചര്‍; കെ.കെ ശൈലജ ടീച്ചറുടെ പൊതുപര്യടനത്തിന് മൂരാട് ആവേശോജ്ജ്വല തുടക്കം


വടകര: എൽഡിഎഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചറുടെ പൊതു പര്യടന പരിപാടികൾക്ക് ആവേശോജ്ജ്വല തുടക്കം. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ മൂരാട് നടന്ന പൊതുയോഗത്തിൽ എൽ.ഡി.എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ്‌ എം.കെ ഭാസ്കരൻ പര്യടന പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് പൊതുയോഗത്തില്‍ പങ്കെടുത്തത്‌. തുടര്‍ന്ന് വൻ ജനാവലി അണിനിരന്ന ഘോഷയാത്രയോട് കൂടി എല്‍.ഡി.എഫ് കോട്ടക്കല്‍ മേഖല കമ്മിറ്റിയുടെ സ്വീകരണ കേന്ദ്രമായ അറബിക് കോളേജ് പരിസരം സന്ദര്‍ശിച്ചു.

28ന് പേരാമ്പ്ര, 29ന് വടകര, 30ന് കുറ്റ്യാടി, 31ന് നാദാപുരം, ഒന്നിന് കൂത്തുപറമ്പ്, രണ്ടിന് തലശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ദിവസം ഇരുപതിലേറെ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കും. പെരുന്നാള്‍, വിഷു ദിവസങ്ങളില്‍ പര്യടനുമുണ്ടാകില്ല. രണ്ടാംഘട്ടം പര്യടനം ഏപ്രില്‍ നാല് മുതലും മൂന്നാം ഘട്ട പര്യടനം 15 മുതലും നടക്കും. രണ്ടിലേറെ തവണ അനൗപചാരിക പര്യടനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൊതുപര്യടനം ആരംഭിക്കുന്നത്.