പൃഥ്വിരാജിന്റെ ആടുജീവിതത്തിനൊപ്പം ‘മത്സരിക്കാന്‍’ വടകരയില്‍ നിന്നും ഒരു കുടുംബചിത്രം; ‘വയസ്സെത്രയായി…മൂപ്പത്തി’ നാളെ തിയേറ്ററുകളിലേക്ക്‌


വടകര: സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം നാളെ തിയേറ്ററുകളിലെത്തുമ്പോള്‍ ‘മത്സരിക്കാന്‍’ വടകരയില്‍ നിന്നും ഒരു കുഞ്ഞ് സിനിമ കൂടി. പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്ത ‘വയസ്സെത്രയായി…മൂപ്പത്തി’ എന്ന കുടുംബചിത്രമാണ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്നത്.

അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമായി വടകരയില്‍ നിന്നുമുള്ളവരാണ് സിനിമയുടെ അണിയറയിലും അരങ്ങത്തുമായി പ്രവര്‍ത്തിച്ചിരിക്കുന്ന്. കുട്ടോത്ത് സ്വദേശി യു.സി ഷിജുവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

പ്രശാന്ത് മുരളി നായകനായി എത്തുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കുട്ടോത്ത് സ്വദേശിയായ 99വയസുള്ള നാരായണി അമ്മയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. വടകര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജോലിയില്ലാത്ത പുരുഷന്മാര്‍ക്ക് പെണ്ണുകിട്ടാത്ത പ്രശ്‌നത്തെ ഹാസ്യത്തില്‍ അവതരിപ്പിക്കുന്നതാണ് സിനിമ.