വടകര കടത്തനാട് യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാദമിയുടെ ഫുട്‌ബോള്‍ കോച്ചിങ്ങ് ക്യാമ്പുകള്‍ മാര്‍ച്ച് 31മുതല്‍


വടകര: കടത്തനാട് യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാദമിയുടെ അവധിക്കാല, റഗുലര്‍ ഫുട്‌ബോള്‍ കോച്ചിങ്ങ് ക്യാമ്പുകള്‍ മാര്‍ച്ച് 31 ഞായറാഴ്ച ആരംഭിക്കും. വടകരയില്‍ ആരംഭിക്കുന്ന കോച്ചിങ്ങ് ക്യാമ്പിലേക്ക് 5 വയസ് മുതല്‍ 17 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും.

U-10, U-12, U-15, U-18 വിഭാഗങ്ങളിലായി ലൈസന്‍സ്ഡ് കോച്ചുമാരുടെ കീഴിലാണ് പരിശീലനം. അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്‌ 9645250690 എന്ന നമ്പറില്‍ ബന്ധപ്പെടുക.