Tag: Football

Total 17 Posts

വടകര കടത്തനാട് യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാദമിയുടെ ഫുട്‌ബോള്‍ കോച്ചിങ്ങ് ക്യാമ്പുകള്‍ മാര്‍ച്ച് 31മുതല്‍

വടകര: കടത്തനാട് യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാദമിയുടെ അവധിക്കാല, റഗുലര്‍ ഫുട്‌ബോള്‍ കോച്ചിങ്ങ് ക്യാമ്പുകള്‍ മാര്‍ച്ച് 31 ഞായറാഴ്ച ആരംഭിക്കും. വടകരയില്‍ ആരംഭിക്കുന്ന കോച്ചിങ്ങ് ക്യാമ്പിലേക്ക് 5 വയസ് മുതല്‍ 17 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. U-10, U-12, U-15, U-18 വിഭാഗങ്ങളിലായി ലൈസന്‍സ്ഡ് കോച്ചുമാരുടെ കീഴിലാണ് പരിശീലനം. അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്‌

ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു ‘കളര്‍’ അപ്ഡേറ്റ്; കളിക്കളത്തിലെ മര്യാദകേടിന് മറുപടി പറയാന്‍ മഞ്ഞയ്ക്കും ചുവപ്പിനും പുറമേ ഇനി മറ്റൊരു നിറം കൂടി, നീല കാര്‍ഡിന്റെ വിശേഷങ്ങളറിയാം

അഞ്ച് പതിറ്റാണ്ടിന് ശേഷം കാല്‍പ്പന്ത് കളിയുടെ കളിക്കളത്തിലേക്ക് മറ്റൊരഥിതി കൂടി. മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള കാര്‍ഡുകള്‍ അടക്കിവാണ ഗ്രൌണ്ടില്‍ ഇനി നീല കാര്‍ഡുമെത്തും. അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർ‍‍‍ഡ് ആദ്യം പരീക്ഷണാടിസ്ഥാനത്തിലാണ് നീല നിറമുള്ള കാര്‍ഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫുട്ബോളില്‍ കാര്‍ഡുകള്‍ക്ക് ജയ തോല്‍വികളുടെ ഗതിതന്നെ മാറ്റി മിറിക്കാനുള്ള കഴിവുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി കളിക്കാർക്കും ഒഷീഷ്യൽസിനും

ഗോളാരവങ്ങള്‍; വടകരയില്‍ നടന്ന രണ്ടാമത് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കോഴിക്കോട് എഫ്‌സി മുടപ്പിലാവ് ജേതാക്കളായി

വടകര: വടകര അഴിത്തലയില്‍ വെച്ചു നടത്തിയ രണ്ടാമത് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കോഴിക്കോട് എഫ്‌സി മുടപ്പിലാവ് ജേതാക്കളായി. എഫ്‌സി പെരുമാള്‍പുരത്തിനെ പിന്നിലാക്കിയാണ് എഫ്‌സി മുടപ്പിലാവ് വിജയം സ്വന്തമാക്കിയത്. എഫ് സി സാന്റ്ബാങ്ക്‌സ് അര ലക്ഷം രൂപ വിന്നേഴ്‌സ് പ്രൈസ് മണിക്കും കാല്‍ ലക്ഷം റണ്ണേഴ്‌സ് പ്രൈസ് മണിക്കും പടുകൂറ്റന്‍ ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

വീണ്ടും ഹാട്രിക് നേട്ടവുമായി കക്കയത്തിന്റെ കുഞ്ഞാറ്റ; അണ്ടര്‍-17 വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ നേപ്പാളിനെ 4-1ന് പരാജയപ്പെടുത്തി ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ധാക്ക: കക്കയം സ്വദേശി ഷില്‍ജി ഷാജി(കുഞ്ഞാറ്റ)യുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ അണ്ടര്‍-17 വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്ന ജയം. നേപ്പാളിനെ 4-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ വിജയിച്ചിരിക്കുന്നത്. 10, 40, 81 മിനിറ്റുകളിലാണ് ഷില്‍ജി നേപ്പാള്‍വല ചലിപ്പിച്ചത്. ഒരുഗോള്‍ പൂജയുടെ വകയായിരുന്നു. നേപ്പാളിനായി ബര്‍ഷ ഒലി ആശ്വാസ ഗോള്‍ നേടി. മലയാളിയായ പി.വി പ്രിയയാണ് ഇന്ത്യന്‍

ചതിയിലൂടെ തോൽപ്പിച്ചതിന് പ്രതികാരം വീട്ടാന്‍ മഞ്ഞപ്പടയെത്തുന്നു; കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്.സിയും വീണ്ടും ഏറ്റുമുട്ടും, വേദി കോഴിക്കോട്

കോഴിക്കോട്: ലക്ഷക്കണക്കിന് ആരാധകരില്‍ രോഷവും നിരാശയും ഉണ്ടാക്കിയ മത്സരമായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) പ്ലേ ഓഫിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി പോരാട്ടം. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെ തുടര്‍ന്ന് ബെംഗളൂരു ഏകപക്ഷീയമായി ജയിച്ച മത്സരമായിരുന്നു അത്. ഛേത്രിയുടെ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ടീമംഗങ്ങളെ കോച്ച് തിരിച്ച് വിളിച്ചിരുന്നു. കോച്ചിന്റെത് ശരിയായ തീരുമാനമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി

മയ്യന്നൂര്‍ എം.സി.എം.യു.പി സ്‌കൂള്‍ ചാമ്പ്യന്മാര്‍, റണ്ണേഴ്‌സ് അപ്പായി തോടന്നൂര്‍ യു.പി; ആവേശമായി കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ തോടന്നൂര്‍ ഉപജില്ലാ കമ്മിറ്റിയുടെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

ആയഞ്ചേരി: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ തോടന്നൂര്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ആവേശമായി. ജില്ലാതലത്തില്‍ നടത്തുന്ന സോക്കര്‍ ധമാക്ക എന്ന പരിപാടിയുടെ ഭാഗമായാണ് സബ്ജില്ലാ തല ടൂര്‍ണ്ണമെന്റ് നടത്തിയത്. ആയഞ്ചേരി ടൗണിലെ ഒറിയോണ്‍ ടര്‍ഫില്ല# നടന്ന ടൂര്‍ണ്ണമെന്റില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറിലേറെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ടര്‍ഫില്‍ നടന്ന മത്സരം പല

സന്തോഷ് ട്രോഫി ഫുട്‌ബോള്‍; ആദ്യ മത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം, ബൂട്ടണിഞ്ഞ് കൂരാച്ചുണ്ടുകാരൻ അര്‍ജുന്‍

  ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം. ആവേശകരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. കൂരാച്ചുണ്ടുകാരനായ അര്‍ജുന്‍ ബാലകൃഷ്ണന്‍ ആദ്യ മത്സരത്തിൽതന്നെ കേരളത്തിനായി ബൂട്ടണിഞ്ഞു. മികച്ച പ്രകടനമാണ് അര്‍ജുന്‍ കേരളത്തിനായി കാഴ്ചവെച്ചത്. ഇന്‍ജ്വറി ടൈമില്‍ പകരക്കാരനായ ഒ.എം.ആസിഫാണു കേരളത്തിനായി വിജയ ഗോള്‍ നേടിയത്.

ഹാട്രിക്ക് തിളക്കത്തില്‍ കൂരാച്ചുണ്ടിന്റെ അഭിമാന താരം; കുഞ്ഞാറ്റയുടെ നാല് ഗോളിന്റെ ചിറകേറി ജോര്‍ദാനെ 7-0 ത്തിന് തകര്‍ത്ത് ടീം ഇന്ത്യ

കോഴിക്കോട്: ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് കക്കയത്തിന്റെ മിന്നും താരമായ കുഞ്ഞാറ്റ. രാജ്യത്തിന് വേണ്ടിയുള്ള ആദ്യ മത്സരത്തില്‍ കൂരാച്ചുണ്ട് കക്കയം സ്വദേശിനിയായ കുഞ്ഞാറ്റ എന്നുവിളിക്കുന്ന ഷില്‍ജി ഷാജി തന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹാട്രിക്കോടെ നാല് ഗോളുകളാണ് കുഞ്ഞാറ്റ നേടിയത്. ജോര്‍ദാനെ 7-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്ബോള്‍

സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂരാച്ചുണ്ടുകാരൻ ബൂട്ടണിയും; നാടിന്റെ അഭിമാനതാരമായി അർജ്ജുൻ ബാലകൃഷ്ണൻ

കൂരാച്ചുണ്ട്: ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി കൂരാച്ചുണ്ട് സ്വദേശി ബൂട്ടണിയും. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജ്ജുന്‍ ബാലകൃഷ്ണനാണ് നാടിനഭിമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നതിനിടെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍

കൊടുവള്ളിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; കയ്യാങ്കളിയും വാക്കേറ്റവും അതിരുകടന്നതോടെ കാണികളും ഗ്രൗണ്ടിലിറങ്ങി, നിയന്ത്രിക്കാന്‍ പാടുപെട്ട് സംഘാടകര്‍- വീഡിയോ കാണാം

കൊടുവള്ളി: കൊടുവള്ളിയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കൊടുവള്ളി ലൈറ്റ്നിങ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോയും കോഴിക്കോട് റോയല്‍ ട്രാവല്‍സും തമ്മില്‍ നടന്ന മത്സരമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. മത്സരത്തിനിടെ ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേച്ചൊല്ലി കളിക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് കയ്യാങ്കളിയിലേക്ക് പോകുകയുമായിരുന്നു.