Tag: Football

Total 17 Posts

കപ്പ് നേടി എംഎഫ്എ സ്പോർട്സ് മാഹി; എഎഫ്സി വയനാടിനെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്

  വടകര: 39മത് ഫുട്ബോൾ ടൂർണമെന്റിൽ എഎഫ്സി വയനാടിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി എംഎഫ്എ സ്പോർട്സ് മാഹി. മാഹി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇ പ്ലാനറ്റ് ട്രോഫിക്കും ലൗറൽ ഗാർഡൻ ഷീൽഡിനും വേണ്ടിയുള്ള 39മത് ഫുട്ബോൾ ടൂർണമെന്റിലാണ് എംഎഫ്എ സ്പോർട്സ് മാഹി ചാമ്പ്യൻമാരായത്. എഎഫ്സി വയനാടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എംഎഫ്എ സ്പോർട്സ് മാഹി പരാജയപ്പെടുത്തിയത്.

”ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്, അന്തിമ ടീമിനെ തീരുമാനിക്കാന്‍ ഇനിയും ദിവസമുണ്ട്”; ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ടീമില്‍ മാറ്റമുണ്ടായേക്കാമെന്ന സൂചന നല്‍കി കോച്ച് സ്‌കലോണി

ബ്യൂണസ് ഐറിസ്: ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീനയുടെ 26 അംഗ സംഘത്തില്‍ മാറ്റം വരുത്തിയേക്കാമെന്ന സൂചനയുമായി കോച്ച് സ്‌കലോണി. യു.എ.ഇക്കെതിരായ സന്നാഹമത്സരം എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ച ശേഷമായിരുന്നു പ്രതികരണം. പ്രതിരോധതാരം ക്രിസ്റ്റ്യന്‍ റൊമേരോ, മുന്നേറ്റത്തിലെ നിക്കൊളാസ് ഗോണ്‍സാലസ്, അലിയാന്ദ്രോ ഗോമസ്, പൗളോ ഡിബാല എന്നിവരെ അബൂദബിയിലെ കളിയില്‍ സ്‌കലോണി ഇറക്കിയിരുന്നില്ല.

രണ്ടര വയസ്സില്‍ പന്തുതട്ടിത്തുടങ്ങി,പതിനൊന്നാം വയസ്സില്‍ കേരളാ ടീമിലേക്ക്;സംസ്ഥാന സ്കൂൾ സബ് ജൂനിയർ ടൂർണമെന്റില്‍ നിന്ന് കേരളാ സ്കൂള്‍ ടീമിലേക്ക് വടകരക്കാരി വാണിശ്രീ

വടകര: രണ്ടു വയസുകാരി പന്ത് തട്ടി തട്ടി തന്റെ പതിനൊന്നാമത്തെ വയസിൽ ചെന്നെത്തിയത് കേരളാ സ്കൂൾ ഫുട്ബോൾ ടീമിലേക്കാണ്. വടകര തണ്ണീർ പന്തൽ സ്വദേശിനി വാണിശ്രീ കേരളാ സ്കൂൾ ഫുട്ബോൾ ടീമിൽ എത്തിപ്പെടുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന നിലയിലാണ് ശ്രദ്ധേയയാവുന്നത്. പാലക്കാട് ശ്രീകൃഷ്ണപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ സബ് ജൂനിയർ ടൂർണമെന്റിലാണ് വാണിശ്രീ

ചാമ്പ്യന്മാരായി കൊയിലാണ്ടിയിലെ കുട്ടിപ്പോലീസുകാര്‍; എസ്.പി.സി വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി; മികച്ച കളിക്കാരന്‍ പാലക്കുളം സ്വദേശി ജസിന്‍

കൊയിലാണ്ടി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ജി.വി.എച്ച്.എസ്.എസ് പയ്യോളിയെ തോല്‍പ്പിച്ചാണ് കൊയിലാണ്ടിയുടെ മിടുക്കന്മാര്‍ ചാമ്പ്യന്മാരായത്. വിജയികള്‍ക്ക് വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് ട്രോഫി സമ്മാനിച്ചു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജസിന്‍ ജെ പ്രസാദാണ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരന്‍. പാലക്കുളം സ്വദേശിയായ ജസിന്‍ എക്‌സൈസ്

കൊയിലാണ്ടി കടലോരത്ത് കളിയാവേശം; സെവൻസ് ഫുട്ബോളിൽ കപ്പടിച്ച് ജ്ഞാനോദയം ചെറിയമങ്ങാട്

കൊയിലാണ്ടി: നിമിഷങ്ങൾക്ക് കടിഞ്ഞാണിട്ട്, ശ്വാസത്തിന് നിയന്ത്രണമിട്ട് വാശിയേറിയ പോരാട്ടത്തിനൊടുവിൽ കാണികളെ ആവേശ പൂരത്തിലാറാടിച്ച് ചെറിയമങ്ങാട് ജ്ഞാനോദയത്തിന്റെ ഗോൾ. ചെറിയമങ്ങാട് ജ്ഞാനോദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്ററിലാണ് ജ്ഞാനോദയം ജേതാക്കളായത്. കൊയിലാണ്ടിയുടെ വികാരമായ കാല്പന്തുകളി കാണാൻ കണികളേറെ ഉണ്ടായിരുന്നു. ഫൈനലിൽ എഫ്.സി വിരുന്നുകണ്ടിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ജ്ഞാനോദയം കപ്പടിച്ചത്.

ഗോളിലാറാടി കേരളം; കർണ്ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത് കേരളം ഫൈനലിൽ; ഹാട്രിക്ക് തിളക്കവുമായി ജെസിൻ തോണിക്കര

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമിയില്‍ കർണാടകയ്ക്കെതിരെ കേരളത്തിന് ഏകപക്ഷീയമായ വിജയം. മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് കേരളത്തിന്റെ ആധികാരികമായ വിജയം. 24-ാം മിനുറ്റില്‍ നായകന്‍ സുധീർ കോട്ടികെലയിലൂടെ കർണാടകയാണ് ആദ്യ മുന്നിലെത്തിയതെങ്കിലും പിന്നീട് കേരളം കർണ്ണാടകയുടെ പോസ്റ്റിൽ ഗോൾ മഴ പെയ്യിക്കുകയായിരുന്നു. സൂപ്പർസബ് ജസിന്‍റെ ഹാട്രിക്ക് നേട്ടമാണ് ഇന്നത്തെ കളിയിലെ പ്രധാന സവിശേഷത. 30-ാം മിനുറ്റില്‍

പന്തുരുളുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു; സന്തോഷ് ട്രോഫി സെമി പോരാട്ടത്തിനായി കേരളം ഒരുങ്ങി

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തിനായി പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. എട്ടരയ്ക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ആതിഥേയരായ കേരളം അയല്‍ക്കാരായ കര്‍ണ്ണാടകയെയാണ് നേരിടുക. ആവേശം അലതല്ലുന്ന സെമി ഫൈനല്‍ കാണാനായി പയ്യനാട്ടേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ഉള്ളപ്പോള്‍ തന്നെ സ്‌റ്റേഡിയം നിറഞ്ഞിരുന്നു. നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായാണ് ഭൂരിഭാഗം പേരും എത്തിയത്