ഗോളാരവങ്ങള്‍; വടകരയില്‍ നടന്ന രണ്ടാമത് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കോഴിക്കോട് എഫ്‌സി മുടപ്പിലാവ് ജേതാക്കളായി


വടകര: വടകര അഴിത്തലയില്‍ വെച്ചു നടത്തിയ രണ്ടാമത് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കോഴിക്കോട് എഫ്‌സി മുടപ്പിലാവ് ജേതാക്കളായി. എഫ്‌സി പെരുമാള്‍പുരത്തിനെ പിന്നിലാക്കിയാണ് എഫ്‌സി മുടപ്പിലാവ് വിജയം സ്വന്തമാക്കിയത്. എഫ് സി സാന്റ്ബാങ്ക്‌സ് അര ലക്ഷം രൂപ വിന്നേഴ്‌സ് പ്രൈസ് മണിക്കും കാല്‍ ലക്ഷം റണ്ണേഴ്‌സ് പ്രൈസ് മണിക്കും പടുകൂറ്റന്‍ ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ പിവി ഹാഷിം അധ്യക്ഷനായി. വടകര തീരദേശ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലാം മുഖ്യാതിഥിയായി. ബീറ്റ് ഓഫീസര്‍ എ.എന്‍ നവനീത്, കേരള വനിത ഫുട്‌ബോള്‍ താരം ഫെമിനാരാജ്, എ ഫിറോസ്, ടി കെ അബ്ദുല്‍ കരീം, സി.എച്ച് മുഹമ്മദലി, ഹാഷിം റഹ്മാന്‍, എ നൗഷാദ്, എ ഷംസീര്‍, എ അന്‍സാര്‍, ജാസിര്‍ ബിന്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. അന്‍ഷാദ് ഡി.കെ സ്വാഗതവും എ റിഷാദ് നന്ദിയും പറഞ്ഞു.

ജേതാക്കള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ പി.വി ഹാഷിം ട്രോഫി നല്‍കി. എ ഷഫീക്ക്, എം തല്‍ഹത്ത്, പി.വി ഷിജിനാസ്, ബി റഫ്‌നാസ്, പിവി മുജുഫാക്ക്, പി വി മശ്ഹൂര്‍, നിഷാദ്, എ അജ്ഫാന്‍, പിവി അര്‍ഷാദ്, എന്‍സി അബ്ദുല്‍ മനാഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഗസല്‍ ഗായകരായ ഹാഷിം റഹ്മാന്റെയും നിഷാദിന്റെയും മെഹഫിലും കാണികള്‍ക്ക് വിരുന്നായി.