മയ്യന്നൂര്‍ എം.സി.എം.യു.പി സ്‌കൂള്‍ ചാമ്പ്യന്മാര്‍, റണ്ണേഴ്‌സ് അപ്പായി തോടന്നൂര്‍ യു.പി; ആവേശമായി കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ തോടന്നൂര്‍ ഉപജില്ലാ കമ്മിറ്റിയുടെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്


ആയഞ്ചേരി: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ തോടന്നൂര്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ആവേശമായി. ജില്ലാതലത്തില്‍ നടത്തുന്ന സോക്കര്‍ ധമാക്ക എന്ന പരിപാടിയുടെ ഭാഗമായാണ് സബ്ജില്ലാ തല ടൂര്‍ണ്ണമെന്റ് നടത്തിയത്.

ആയഞ്ചേരി ടൗണിലെ ഒറിയോണ്‍ ടര്‍ഫില്ല# നടന്ന ടൂര്‍ണ്ണമെന്റില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറിലേറെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ടര്‍ഫില്‍ നടന്ന മത്സരം പല വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അനുഭവമായിരുന്നു.

ടൂര്‍ണ്ണമെന്റില്‍ എം.സി.എം.യു.പി സ്‌കൂള്‍ മയ്യന്നൂര്‍ ചാമ്പ്യന്മാരായി. തോടന്നൂര്‍ യു.പി സ്‌കൂളാണ് റണ്ണേഴ്‌സ് അപ്പ്.

സമാപന സമ്മേളനത്തില്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. എന്‍.നിഷ ടീച്ചര്‍ അധ്യക്ഷയായി. ഹനീഫ മയ്യന്നൂര്‍, അഫീജ വണ്ണാണ്ടിയില്‍, അബ്ദുള്‍ മജീദ് പി.ടി.കെ, ഷാനിഫ പി, സന്ദിന, ദിവ്യ എന്നിവര്‍ സംസാരിച്ചു.