ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് കത്തിച്ചു; വില്യാപ്പള്ളിയിൽ കട ഉടമയ്ക്ക് പതിനായിരം രൂപ പിഴ


വില്യാപ്പള്ളി: പരിസരമലിനീകരണത്തിനെതിരെ വില്യാപ്പള്ളി പഞ്ചായത്ത് നടപടി തുടങ്ങി. പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച കട ഉടമയ്ക്ക് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച അമരാവതി ടൌണില്‍ പ്രവര്‍ത്തിക്കുന്ന ടൂവീല‍ര്‍ ഇന്ത്യ എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്.

ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കുമാര്‍ നടത്തിയ പരിശോധനയിലാണ് നടപടി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Summary: Plastic was burnt without being handed over to the haritha Karma Sena; Shop owner fined Rs 10,000 in Vilyapally