Tag: fine

Total 15 Posts

ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും ഉള്‍പ്പെടെ കത്തിച്ചു; കല്ലാച്ചിയില്‍ ക്വാര്‍ട്ടേഴ്സില്‍ മാലിന്യം കത്തിച്ചതിന് 10,000 രൂപ പിഴചുമത്തി

നാദാപുരം: കല്ലാച്ചിയില്‍ ക്വാര്‍ട്ടേഴ്സില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിച്ചതിനെതിരേ നടപടിയുമായി നാദാപുരം ഗ്രാമപ്പഞ്ചായത്ത്. കല്ലാച്ചി ടൗണിനടുത്തുളള ഐശ്വര്യ ക്വാര്‍ട്ടേഴ്സിലാണ് ഭക്ഷണാവശിഷ്ടങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തിയത്. മാലിന്യങ്ങള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനയില്‍ പരിസരങ്ങളില്‍ മാലിന്യം അലക്ഷ്യമായി തള്ളിയതായും കണ്ടെത്തി. മാലിന്യം അശ്രദ്ധയോടെയും അപകടകരമായും

മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാനുള്ളതല്ല, മാലിന്യമുക്ത മരുതോങ്കരയ്ക്കായ് ഞങ്ങളുണ്ട്; റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യത്തിന് ഉടമയെക്കൊണ്ട് പിഴയടപ്പിച്ച് മാതൃകയായ് കുരുന്നുകള്‍

മരുതോങ്കര: റോഡില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യം വ്യക്തമായ തെളിവുകളോടെ പഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പ്പിക്കുകയും അത് ചെയ്തവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്ത് മാതൃകയായി വിദ്യാര്‍ത്ഥികള്‍. മരുതോങ്കര പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളായ അദ്വൈത്, വേദസ്സ്, അനുദേവ് എന്നിവരാണ് സമൂഹത്തിന് മാതൃകയായത്. മാലിന്യമുക്ത മരുതോങ്കരക്കായി പഞ്ചായത്തിലെ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ചില സാമൂഹിക ദ്രോഹികള്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പരിസരം മലിനമാക്കുകയാണ്.

ലേബല്‍വിവരങ്ങള്‍ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തി; സ്ഥാപനങ്ങള്‍ക്കുമേല്‍ 37,500 രൂപ പിഴചുമത്തി വടകര ആര്‍.ഡി.ഒ.കോടതി

വടകര: ലേബല്‍വിവരങ്ങള്‍ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമപ്രകാരം ആവശ്യമായ ലേബല്‍വിവരങ്ങള്‍ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തിയതിനാണ് സ്ഥാപനങ്ങള്‍ക്കു മേല്‍ വടകര ആര്‍.ഡി.ഒ. കോടതി 37,500 രൂപ പിഴചുമത്തിയത്. ഉത്പാദകരായ തിരൂരങ്ങാടി ബി. സ്റ്റോണ്‍ പ്രൊഡക്റ്റ്സിന് 20,000 രൂപയും വിതരണംചെയ്ത നടുവണ്ണൂര്‍ കാവില്‍ സി.പി.ഫുഡ്

പ്ലാസ്റ്റിക് കത്തിച്ചു, മാലിന്യം പാതയോരത്ത് തള്ളി; രണ്ടുസ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് നാദാപുരം പഞ്ചായത്ത്

നാദാപുരം: ശരിയായ രീതിയിലല്ലാതെ പ്ലാസ്റ്റിക്ക് സംസ്‌കരണം നാദാപുരത്ത് രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യം കത്തിച്ച നാദാപുരത്തെ ബിസ്മി ടെക്സ്‌റ്റൈല്‍സിനും മാലിന്യം ചാക്കുകെട്ടിലാക്കി സംസ്ഥാനപാതയോരത്ത് വലിച്ചെറിഞ്ഞ കസ്തൂരിക്കുളത്തെ ഹോട്ടല്‍ ഫുഡ്പാര്‍ക്കിനുമാണ് ഗ്രാമപ്പഞ്ചായത്ത് 10,000 രൂപ വീതം പിഴയിട്ടത്. നാദാപുരം ബസ്സ്റ്റാന്‍ഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ടെക്സ്‌റ്റൈല്‍സ് നടത്തിപ്പുകാര്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള മാലിന്യം സ്ഥാപനത്തിന്റെ പിറകുവശത്തുള്ള

വിലങ്ങാട് ടൗണില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; ശുചിത്വ പാലനത്തില്‍ വീഴ്ച വരുത്തിയ കാറ്ററിങ് സ്ഥാപനത്തിന് പിഴ ചുമത്തി

വാണിമേല്‍: വിലങ്ങാട് ടൗണിലെ ഹോട്ടലുകളിലും ബേക്കറികലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹെല്‍ത്തി കേരളയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ള രീതിയില്‍ ശുചിത്വം പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ശ്രീരാഗം കാറ്ററിങ് സ്ഥാപനത്തിന് 3000 രൂപ പിഴ ചുമത്തി. മഴക്കാലത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശുചിത്വം

വാണിമേല്‍ പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; പുഴയില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ 15,000 രൂപ പിഴ ചുമത്തി

വാണിമേൽ : പഞ്ചായത്ത് ജലാശയത്തിൽ മാലിന്യം തള്ളിയവർക്ക് പിഴ ചുമത്തി. ചേരനാണ്ടി പുഴയിലും മലയങ്ങാട് പ്രദേശത്തും മാലിന്യം തള്ളിയവർക്കെതിരെയാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്. മാലിന്യം തള്ളിയ സൂപ്പി ചക്കിട്ടാങ്കണ്ടി, ജെറി കടത്തലാക്കുന്നേൽ എന്നിവരിൽ നിന്ന് 15,000 രൂപ പിഴ ചുമത്തി. സെക്രട്ടറി കെ. സി ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ

വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനത്തില്‍ നിന്നും മാലിന്യം റോഡരികില്‍ തള്ളി; വില്യാപ്പള്ളിയില്‍ വീട്ടുകാരില്‍നിന്ന് പിഴയീടാക്കി പഞ്ചായത്ത് അധികൃതര്‍

വില്യാപ്പള്ളി: വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനത്തില്‍ നിന്നും മാലിന്യങ്ങള്‍ റോഡരികില്‍ നിക്ഷേപിച്ചതില്‍ വീട്ടുകാരില്‍നിന്ന് പിഴയീടാക്കി പഞ്ചായത്ത്. വില്യാപ്പള്ളി യു.പി സ്‌കൂള്‍ പരിസരത്ത് നടന്ന വിവാഹത്തോടനുബന്ധിച്ച് വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനത്തിലെ ഭക്ഷണാവശിഷ്ടവും മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും ഉള്‍പ്പെടെയാണ് റോഡരികില്‍ തള്ളിയത്. പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം കാണാനിടയായ നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുനടന്ന വിവാഹത്തോടനുബന്ധിച്ചുള്ളതാണെന്ന് ബോധ്യപ്പെട്ടുകയും

കെട്ടിടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയവരാണോ? എങ്കില്‍ വിവരം നഗരസഭയെ അറിയിക്കണം; മറന്നാല്‍ പിഴവീഴും

വടകര: വടകര നഗരസഭാ പരിതിയിലെ കെട്ടിടങ്ങളില്‍ ഘടനാപരമായ മാറ്റം വരുത്തിയവര്‍ക്ക് വിവരം നഗരസഭയെ അറിയിക്കാന്‍ അവസരം. ജൂണ്‍ 30വരെ വിവരങ്ങള്‍ നല്‍കാവുന്നത്. കെട്ടിടങ്ങള്‍ക്ക് മുറികള്‍ പുതുക്കിപ്പണിതവര്‍, ഘടനാപരമായ മറ്റ് മാറ്റങ്ങള്‍ വരുത്തിയ കെട്ടിടങ്ങളുടെ ഉടമകള്‍ എന്നിരാണ് വിവരങ്ങള്‍ നഗരസഭയെ അറിയിക്കേണ്ടത്. അല്ലാത്തപക്ഷം ഇവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പിഴ ചുമത്തും.

തോന്നിയിടത്ത് തോന്നിയപോലെ വാഹനം നിര്‍ത്തിയാല്‍ പണികിട്ടും; കു​റ്റ്യാ​ടി ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ കര്‍ശന നടപടികളുമായി പൊലീസ്

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ണി​ല്‍ വര്‍ധിച്ചുവരുന്ന അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ നടപടി കര്‍ശനമാക്കി പൊ​ലീ​സ്. പാര്‍ക്കിങ്ങ് നിരോധിത മേഖലകളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കാനൊരുങ്ങുന്നത്. നാ​ദാ​പു​രം റോ​ഡി​ൽ ഫോ​റ​സ്റ്റ്​ ഓ​ഫീസ്​ വ​രെ​യും വ​യ​നാ​ട്​ റോ​ഡി​ൽ ബ​സ് സ്​​റ്റോ​പ്​ വ​രെ​യും, കോ​ഴി​ക്കോ​ട്​ റോ​ഡി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ വ​രെ​യും മ​രു​തോ​ങ്ക​ര റോ​ഡി​ൽ സി​റാ​ജു​ൽ

ബ്രഹ്മപുരം തീപ്പിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് വന്‍തിരിച്ചടി; 100 കോടി രൂപ പിഴയിട്ട് ഹരിത ട്രിബ്യൂണല്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടുത്തത്തിനു ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേഷനു 100 കോടി രൂപ പിഴയിട്ടു. പിഴ സംഖ്യ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ അടയ്ക്കണം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെക്കണം. സംസ്ഥാന സര്‍ക്കാരിന് അതിനിശിതമായ ഭാഷയിലാണ് ഉത്തരവില്‍ വിമര്‍ശനമുള്ളത്. തീപ്പിടിത്തമുണ്ടായപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന്